കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ: കോഴിക്കോട് താത്കാലിക ജീവനക്കാർക്കു പിന്തുണയുമായി എം കെ രാഘവൻ, സ്ഥിരനിയമനം നല്‍ക​ണമെന്ന്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : കഴിഞ്ഞ നിപ്പാ കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്ത താത്കാലിക ജീവനക്കാർ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി കോഴിക്കോട്ടെ നിയുക്ത എംപി എം.കെ. രാഘവൻ. സ്ഥിരം നിയമനമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 12 മണിക്കൂർ ഉപവസിച്ചാണ് രാഘവൻ പിന്തുണ അറിയിച്ചത്. രാവിലെ എട്ടിനാരംഭിച്ച ഉപവാസസമരം പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാലക്കാട്ടെ ശ്രീകണ്ഠനും വടകരയിലെ മുരളിയും പാണക്കാട്ടെത്തി: ലീഗുകാരുടെ പിന്തുണയ്ക്ക് നന്ദി!!പാലക്കാട്ടെ ശ്രീകണ്ഠനും വടകരയിലെ മുരളിയും പാണക്കാട്ടെത്തി: ലീഗുകാരുടെ പിന്തുണയ്ക്ക് നന്ദി!!

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സേവനമനുഷ്ഠിച്ച താത്കാലിക ജീവനക്കാരോട് സർക്കാർ മനുഷ്യത്വപരമായ നയം സ്വീകരിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. താത്ക്കാലിക ജീവനക്കാരുടെ വിഷയം് നിയമസഭയിൽ പരിഗണിക്കാൻ വേണ്ടപ്പെട്ടവരോട് ആവശ്യപ്പെടും. നടപടിയായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

mk-raghavan-

സാങ്കേതിക തടസ്സങ്ങൾ മറികടന്ന് മാനുഷിക പരിഗണന നൽകി പിരിച്ചുവിട്ട ജീവനക്കാർക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ഉപവാസസമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ മുൻ കെപിസി സി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ടീയം കലർത്താതെ മനുഷ്യത്വപരമായി ജീവനക്കാരുടെ പ്രശ്‌നത്തെ കാണണം. നിപ്പ അതിജീവനം എന്നെന്നും ഒരു പാഠമായി നമുക്ക് മുന്നിലുണ്ടാകണം. സംസ്ഥാനത്തെ മെഡിക്കൽ കോളജടക്കമുള്ള പ്രമുഖ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കണം.

മാറിയ സാഹചര്യത്തിൽ വൈറോളജി ലാബുകൾ സജ്ജമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. നിപ്പ കാലയളവിൽ ശുചീകരണവിഭാഗത്തിലും മറ്റുമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തവരെ പിരിച്ച് വിട്ടതിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിലാണ് നിരാഹാരസമരം നടത്തുന്നത്. സമരം 12ാം ദിവസത്തിലേക്ക് കടന്നിട്ടും നടപടികളുണ്ടാകാത്തതിനാലാണ് എം.കെ രാഘവൻ അടക്കമുള്ളവർ ഐക്യദാർഢ്യവുമായി രംഗത്ത് എത്തിയത്. . സ്ഥിരംനിയമനം നൽകുന്നത് വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം. എന്നാൽ സാങ്കേതിക തടസങ്ങളുള്ളതിനാൽ ഇവരെ സ്ഥിരപ്പെടുത്താൻ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കെ. മുരളീധരൻ എം എൽ എ എം കെ രാഘവന് നാരങ്ങ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.

Kozhikode
English summary
MK Raghavan supports temporary staffs during Nipah outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X