കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിചയം പുതുക്കിയും വോട്ടുറപ്പിച്ചും യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ പര്യടനം; ഒദ്യോഗ പര്യടനത്തിന് തുടക്കമായി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പരിചയം പുതുക്കിയും വോട്ടുറപ്പിച്ചും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനം. കത്തുന്ന വെയിലും സൂര്യാഘാതവും വകവെക്കാതെ രാവിലെ മുതല്‍ വിവിധ സ്ഥാപനങ്ങളിലും തീരദേശത്തും എത്തിയ എം.കെ രാഘവനു കൈകൊടുത്തും ചേര്‍ത്തു നിര്‍ത്തിയും സെല്‍ഫിയെടുത്തും വോട്ടർമാർ പിന്തുണ പ്രഖ്യാപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

<strong>ഇന്ത്യയെ വിമർശിച്ച് പാക് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംഘർഷം! മോദിക്ക് വിമർശനം</strong>ഇന്ത്യയെ വിമർശിച്ച് പാക് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംഘർഷം! മോദിക്ക് വിമർശനം

വെള്ളിമാടുകുന്ന് നിര്‍മല കോണ്‍വെന്റ്, പൂളക്കടവ് കോണ്‍വെന്റ്, സെന്റ് മേരീസ് സ്‌കൂള്‍ ചേവരമ്പലം, മലാപറമ്പ ഹൗസിംഗ് കോളനി, ലെപ്രസി ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥലങ്ങളാണ് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് സന്ദര്‍ശിച്ചത്. യു.ഡി.എഫ് നേതാക്കളായ കെ.വി സുബ്രഹ്മണ്യന്‍, പ്രമീള ബാലഗോപാല്‍, കണ്ടിയില്‍ ഗംഗാധരന്‍, അഡ്വ ബഷീര്‍, കെ.കെ നവാസ്, ഉല്ലാസ്‌കുമാര്‍, പി.എം ബഷീര്‍, പി.എച് ജബ്ബാര്‍, അസീസ് വെള്ളിമാട്, വി സുബൈര്‍, പി.എച്ച് കബീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

MK Raghavan

ഉച്ചക്ക് ശേഷം എടക്കല്‍, പള്ളിക്കണ്ടി ബീച്ച്, വെള്ളയില്‍ ബീവറേജ് ഗോഡൗണ്‍, വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ തുടങ്ങിയ ഇടങ്ങളിലും എം.കെ രാഘവന്‍ എത്തി. നേതാക്കളായ വി ഉമേശന്‍, സത്യന്‍ പുതിയാപ്പ, കെ മുഹമ്മദലി, കെ.വി സുബ്രഹ്മണ്യന്‍, സി പി സലീം, കണ്ടിയില്‍ ഗംഗാധരന്‍, സി.പി രാജന്‍, ടി.കെ മഹീന്ദ്രന്‍, വില്‍ഫ്രഡ്‌രാജ്, മമ്മദ്‌കോയ, കെ.വി ജയദേവന്‍, ഉസ്മാന്‍ ഹാജി, സാലി, ഇര്‍ഫാന്‍ ഹബീബ്, ടി രഘു, കെ വി ബിജു തുടങ്ങിയവര്‍ അനുഗമിച്ചു.

എം.കെ രാഘവന്റെ ഔദ്യോഗിക പര്യടനത്തിന് ബുധനാഴ്ച തുടക്കമാവും. രാവിലെ ഒമ്പതിന് ബാലുശ്ശേരി കൂരാച്ചുണ്ടില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എസ്‌റ്റേറ്റ്മുക്കില്‍ സമ്മേളനത്തോടെ സമാപിക്കും.

Kozhikode
English summary
Mk Raghaven's election campaign in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X