11 ദിവസം സത്യഗ്രഹ സമരം നടത്തിയ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകി
വടകര: നിയമസഭാ കവാടത്തില്‍ 11 ദിവസം സത്യഗ്രഹ സമരം നടത്തിയ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് വടകര റെയില്‍വേ സ്റ്റേഷനില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ 7 മണിയോടെ തിരുവനന്തപുരം മാംഗലൂര്‍ എക്‌സ്പ്രസിനാണ് പാറക്കല്‍ അബ്ദുല്ല വടകരയിലെത്തിയത്. ഷാളും പൂമാലയുമണിയിച്ച് മുദ്രാവാക്യം വിളികളോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പാറക്കലിനെ സ്വീകരിച്ചത്. ഹര്‍ത്താലായിട്ടും നൂറു കണക്കിന് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഒ.കെ കുഞ്ഞബ്ദുല്ല, എം.സി വടകര, അമ്മാരപ്പള്ളി കുഞ്ഞശങ്കരന്‍, എന്‍.പി അബ്ദുല്ല ഹാജി, അഡ്വ പ്രമോദ് കക്കട്ടില്‍, പ്രൊഫ കെ.കെ മഹമൂദ്, കോട്ടയില്‍ രാധാകൃഷ്ണന്‍, കാവില്‍ രാധാകൃഷ്ണന്‍, സി.ടി വിശ്വനാഥന്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, കെ.ടി അബ്ദുറഹിമാന്‍, ചുണ്ടയില്‍ മൊയ്തു ഹാജി, ക്രസന്റ് അബ്ദുല്ല ഹാജി, സൂപ്പി തിരുവള്ളൂര്‍, ബവിത്ത് മലോല്‍പി.പി റഷീദ്, പി.പി ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം.എല്‍.എക്കുള്ള കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ സ്വീകരണം 18 ന് വൈകുന്നേരം 5 മണിക്ക് തിരുവള്ളൂരില്‍ നടക്കും.












Click it and Unblock the Notifications