കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവിഷ്‌കാരസ്വാതന്ത്ര്യം അവഹേളനമാകരുത് : എം എം അക്ബര്‍

  • By Desk
Google Oneindia Malayalam News

വടകര: മതം പഠിച്ചവര്‍ വ്യാഖ്യാനിക്കേണ്ട മത പ്രമാണങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ സമൂഹത്തിനു മുമ്പില്‍ അവഹേളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം.അക്ബര്‍ അഭിപ്രായപ്പെട്ടു. ജനിക്കാന്‍ തന്നെ അനുവാദമില്ലാത്ത കാലത്ത് പെണ്ണിന് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും സമൂഹത്തില്‍ ആദരവും മാന്യതയും സ്വത്തിന് അവകാശവും നല്‍കി സ്ത്രീയെ പരിഗണിച്ച മതമാണ് ഇസ്‌ലാം.

<strong>ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം</strong>ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം

ഇസ്‌ലാമിനെ ലോകത്തിനു മുമ്പില്‍ അവമതിക്കാനുള്ള ശ്രമം സ്ത്രീയെ കമ്പോളവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ കാരണത്താലാണെന്നും എം.എം അക്ബര്‍ പറഞ്ഞു. വടകരയില്‍ ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നഗരങ്ങള്‍ ഇസ്‌ലാം അറിയുന്നു കാമ്പയിനിന്റെ ഭാഹമായി സംഘടിപ്പിച്ച 'കിതാ ബാലെ പെണ്ണ് പതിതയല്ല' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.എം.സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു.

mmakbar-15439

കെ.എന്‍.എം ജില്ലാ പ്രസിഡന്റ് വി.പി അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. , ബഷീര്‍ പട്ടേല്‍ താഴം വിഷയം അവതരിപ്പിച്ചു. എന്‍.കെ.എം സകരിയ്യ, സി.കെ.പോക്കര്‍ മാസ്റ്റര്‍, ടി.പി.മൊയ്തു വടകര,' കെ.എം.എ.അസീസ്, മഹ്മൂദ് വടകര, വി അബ്ദുറഹിമാന്‍, കെ.വി.കുഞ്ഞബ്ദുല്ല, സലാം കല്ലേരി, ഷമീര്‍ വാകയാട്, തന്‍സീല്‍ ടി പി, ശഫീദ് വടകര, പി.കെ.ഫൈസല്‍ മാസ്റ്റര്‍, സഫ്വാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ന3ഷാദ് കരുവണ്ണൂര്‍ സ്വാഗതവും റഷീദ് വാളൂര്‍ നന്ദിയും പറഞ്ഞു.

Kozhikode
English summary
MM Akbar's speech on freedom of speech and expression
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X