കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലത്തൂരില്‍ രാസദുരന്തം! മിനിറ്റുകള്‍ക്കുള്ളില്‍ ഓള്‍ ക്ലിയര്‍, ദുരന്തത്തെ നേരിടാന്‍ പുതിയ പാഠങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാസദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ മോക്ഡ്രില്‍. കോരപ്പുഴ പാലത്തിന് സമീപം എലത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്‍വശത്ത് പാചക വാതകവുമായി പോവുകയായിരുന്ന ഐ.ഒ.സിയുടെയും എച്ച്.പി.സി.എല്ലിന്റയും ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടാവുകയും ചെയ്ത സാഹചര്യമാണ് ഡ്രില്ലിനായി ആവിഷ്‌കരിച്ചത്. ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിനും ഐ.ഒ.സി പ്ലാന്റിലേക്കും വിവരം തത്സമയം കൈമാറുകയും കലക്‌ട്രേറ്റില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതിയില്‍ ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന ശേഷം എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലത്ത് എത്തുകയും ചെയ്തു.

എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ അപകടവിവരം സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുകയും എലത്തൂര്‍ എസ്.ഐ ടി.വി ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ പ്രദേശത്തേക്കുള്ള വാഹനഗതാഗതവും ജനസഞ്ചാരവും നിര്‍ത്തി വയ്ക്കുകയും ചെയ്തു. അപകടവിവരത്തെ തുടര്‍ന്ന് സബ് എഞ്ചിനീയര്‍ അനീഷ്‌കുമാര്‍ നിര്‍ദേശം നല്‍കിയതോടെ കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്ഥലത്തെത്തി വാതകം പടരുന്നതിനും തീയണക്കുന്നതിനും പരിശ്രമിച്ചു.

mockdrill

അതേസമയം ഡപ്യൂട്ടി കമാന്റന്റ് ജിതേഷ് ടി.എമ്മിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.ആര്‍.എഫ് സംഘം അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനും ഡോ. ശ്രീജ ജെ.എസിന്റെ കീഴില്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സംഘം ആംബുലന്‍സില്‍, പരിക്കേറ്റവരെ തത്സമയം പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റുന്നതിനും നേതൃത്വം നല്‍കി. ആളപായവും ഗുരുതരമായ അപകടവും ഇല്ലാതെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമായതോടെ അപകടം ഒഴിവായതായി അറിയിച്ച് എ.ഡി.എം രോഷ്‌നി നാരായണന്‍ ഓള്‍ ക്ലിയര്‍ മെസേജ് നല്‍കുകയും രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ചെയ്തു.

mockdrill-1

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എന്‍.റംല, കോഴിക്കോട് തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ബലരാജന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ടി.ഐ ശിവന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുലോചന ജി, ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാര്‍ എം, എന്‍.ഡി.ആര്‍.എഫ് ഡപ്യൂട്ടി കമാന്റന്റ് ജിതേഷ് ടി.എം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസി. എഞ്ചിനീയര്‍ അഖില്‍ വി, ഐ.ഒ.സി മാനേജര്‍ ശ്രീനാഥ് ജി, വില്ലേജ് ഓഫീസര്‍ എം. സാജന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്, കെ.എസ്.ഇ.ബി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റിവ്യൂ മീറ്റിംഗും നടത്തി.

Kozhikode
English summary
mock drill kozhikkode to ready for chemical disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X