കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു - ടിവി ബാലന്‍

Google Oneindia Malayalam News

വടകര: വര്‍ഗ്ഗീയ ഫാസിസത്തിനും കുത്തക മുതലാളിമാര്‍ക്കും ഒത്താശ ചെയ്യുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സിക്രട്ടരി ടി.വി ബാലന്‍ അഭിപ്രായപ്പെട്ടു.സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 'മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ ജാഥകളുടെ ഭാഗമായി സി.പി.ഐ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാല്‍നട ജാഥയുടെ ഉൽഘാടനം പുതിയാപ്പില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചുഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കുകയാണെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi

ഉദ്ഘാടന യോഗത്തില്‍ ഇ.ടി.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എ.കെ.കുഞ്ഞിക്കണാരന്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സോമന്‍ മുതുവന, രാജീന്ദ്രന്‍ കപ്പള്ളി എന്നിവര്‍ സംസാരിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണ ലഘു ലേഖയുടെ ജില്ലാ തല പ്രകാശനം പി.പി.വിമല ടീച്ചര്‍ക്ക് കോപ്പി നല്‍കിക്കൊണ്ട് സോമന്‍ മുതുവന നിര്‍വ്വഹിച്ചു.

{document1}

Kozhikode
English summary
modi sarkar is making trouble for public said tv balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X