പ്രണയം നടിച്ച് ലൈംഗീക പീഡനത്തിനിരയാക്കി; നാട്ടുകാർ പിടികൂടി... യുവാവിനെ മൊട്ടയടിപ്പിച്ചു, പുരികം വടിച്ചു, സംഭവം മുക്കത്ത്!
മുക്കം: പ്രണയം നടിച്ച് 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി(23)യെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ഡനം ചെയ്യുകയും കണ്‍പിരിയം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തതായി പറയുന്നു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.












Click it and Unblock the Notifications