കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഉരുൾപൊട്ടൽ: തെരച്ചിൽ തുടരുന്നു, സേനയുടെ പുതിയ യൂണിറ്റ് ഉടൻ എത്തും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ ആറു പേരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കി. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് തിരച്ചിൽ. സേനയുടെ ഒരു സംഘം കൂടി ഉടൻ കട്ടിപ്പാറയിലെത്തുമെന്ന് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു. ഇതിനകം 8 മൃതദേഹങ്ങളാണ് പ്രദേശത്തു നിന്ന് ലഭിച്ചത്.

മറ്റൊരു എൻ ഡി ആർ എഫ് ടീം മലപ്പുറത്തെത്തിയിട്ടുണ്ട്. മന്ത്രിമാരായ ടി പി രാമകൃഷ്ണന്റെയും എ കെ ശശീന്ദ്രന്റേയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചത്‌.കേന്ദ്ര നേയോടൊപ്പം പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.

Lans slide

ഇതിനിടെ താമരശേരി വഴി വയനാട്ടിലേക്കുള്ള വാഹനങ്ങൾ കുറ്റ്യാടി വഴി തിരിച്ചുവിട്ടതോടെ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡുകൾക്ക് താങ്ങാവുന്നതിലും കൂടുതലാണ് വാഹനങ്ങൾ. പല ടൗണുകളിലും ഇത് രൂക്ഷമായ ഗതാഗതക്കുരിക്ക് സൃഷ്ടിക്കുന്നു.
Kozhikode
English summary
Monsoon heavy rain in Kozhikode; Rescue operation is going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X