കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍റ്മെന്‍റ് സോണുകള്‍; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കളക്ടര്‍. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വില്യാപ്പള്ളി വേളം വളയം പുറമേരി ഏറാമല എടച്ചേരി മൂടാടി ചോറോട് ചെങ്ങാട്ടുകാവ് കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും,രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും , അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ & ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
19-07-2020, കോവിഡ് അപ്ഡേറ്റ്; കോഴിക്കോട് ജില്ലയിൽ 32 പേർക്ക് രോഗബാധ; 9 പേരുടെ ഫലം നെഗറ്റീവായി

ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് നിയന്ത്രിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്. 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനന്‍സ് സെക്ഷന്‍ 4 പ്രകാരം പകര്‍ച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ & ജില്ലാകളക്ടര്‍ കൂടിയായ എസ്. സാംബശിവറാവു ഐ എ എസ് എന്ന ഞാന്‍ 2005 ലെ ദുരന്തനിവാരണനിയമം പ്രകാരം ജില്ലയിലെ വിവിധ വാര്‍ഡുകള്‍
കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

 coronavaccine-

പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
വാർഡ് 14 - കുട്ടോത്ത് സൗത്ത്

വേളം ഗ്രാമപഞ്ചായത്ത്
വാർഡ് 8 - കുളിക്കുന്ന്

വളയം ഗ്രാമപഞ്ചായത്ത്
വാർഡ് 11 - ഓണപ്പറമ്പ്

പുറമേരി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

ഏറാമല ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

എടച്ചേരി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

കോഴിക്കോട് കോർപറേഷൻ
വാർഡ് 35 - ആഴ്ചവട്ടം

ചോറോട് ഗ്രാമപഞ്ചായത്ത്
വാർഡ് 7 - വൈക്കിലശ്ശേരി

ചെങ്ങാട്ടുകാവ് ഗ്രാമപഞ്ചായത്ത്
വാർഡ് 17 - മാടാക്കര

മൂടാടി ഗ്രാമപഞ്ചായത്ത്
വാർഡ് 4 - വീരവൻചേരി

തുണേരി ഗ്രാമപഞ്ചായത്ത്
വാർഡ് 14 - തൂണേരി ടൗൺ വാർഡിലുള്ള തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്

കൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ് 32 - നടേലക്കണ്ടി (കൊയിലാണ്ടി ടൗൺ)

ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നതായും കളക്ടര്‍ അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനം/കോവ‍ിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്‍റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,ATM എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ് .

പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. മേൽ പറഞ്ഞിരിക്കുന്നു ഓഫീസ് ഇനിയൊരുത്തരവുണ്ടാവുന്നത് വരെ അടച്ചിടെണ്ടതാണ്. കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

മേല്‍ പറഞ്ഞ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6.00മണിവരെയും ,മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00മണിമുതല്‍ 10.00മണിവരെയും വൈകുന്നേരം 4.00മണിമുതല്‍ 6.00മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു .

ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്.

ഇന്‍സിഡന്‍റ് കമാന്‍റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് .

ഈ ഉത്തരവിന് 19-07-2020 മുതല്‍ പ്രാബല്യമുണ്ടായിരിക്കും.

Kozhikode
English summary
More containment zones in calicut; These are the new SOP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X