Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേപ്പൂരില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; സിപിഎമ്മിന്‍റെ കളിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ദില്ലി: യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ തുടക്കം മുതല്‍ തന്നെ തര്‍ക്കം നിലനിന്നിരുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്‍. കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ മത്സരിപ്പിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി. നിയാസിനെതിരെ കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവെക്കാതെ നിയാസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കെപിസിസിയുടെ തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ ഈ തര്‍ക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് മണ്ഡലത്തില്‍ നല്‍കിയിരിക്കുന്നത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ആദ്യം തന്നെ എതിര്‍പ്പ്

ആദ്യം തന്നെ എതിര്‍പ്പ്

ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസഡന്‍റും ഏഴ് മണ്ഡലം പ്രസിഡന്‍റുമാരുമായിരുന്നു പിഎം നിയാസിനെതിരെ രംഗത്ത് വന്നത്. നിയാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സംഘടനാ ചുമതലകളില്‍ നിന്നും മാറി നില്‍ക്കുമെന്ന മുന്നറിയിപ്പും ഇവര്‍ കെപിസിസിയെ കത്തിലൂടെ അറിയിച്ചിരുന്നു.

പ്രാദേശിക നേതൃത്വം

പ്രാദേശിക നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്താണ് മണ്ഡലത്തില്‍ തര്‍ക്കം രൂപപ്പെട്ടത്. പണം വാങ്ങി മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചു, വിമത നീക്കത്തിന് ഒത്താശ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് നിയാസിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രധാനമായും ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു നിയാസിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക നേതാക്കള്‍ കെപിസിസിക്ക് കത്തയച്ചത്.

പരിഹരിച്ചെന്ന്

പരിഹരിച്ചെന്ന്

നിയാസിനെതിരെ മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ നിയാസ് തന്നെ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ അവകാശ വാദം. എന്നാല്‍ ഒന്നും പരിഹരിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബേപ്പൂര്‍ കോണ്‍ഗ്രസില്‍ ഇന്നുണ്ടായ കൂട്ടരാജി.

കൂട്ടരാജി

കൂട്ടരാജി

നിയാസിന്‍റെ സ്ഥാനാര്‍ത്ഥിത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ 13 മേഖല, മണ്ഡലം ഭാരവാഹികള്‍ രാജിവെച്ചത്. കോണ്‍ഗ്രസി വിട്ട ഇവര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. 2015 ല്‍ മുതല്‍ മുന്നണിയിലെ പല നേതാക്കളുമായി അഭിപ്രായ അനൈക്യം ഉണ്ട്. അതാണ് ഇപ്പോള്‍ കൂട്ടരാജിയില്‍ എത്തിച്ചതെന്ന് രാജിവെച്ച് പ്രാദേശിക നേതാവ് മന്‍സൂര്‍ പറഞ്ഞു.

പരിഗണിച്ചില്ല

പരിഗണിച്ചില്ല

കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് ലീഗ് മേഖലാ മണ്ഡലം ഭാരവാഹികളും പ്രാദേശിക പ്രവര്‍ത്തകരുമാണ് രാജിവെച്ചത്. പിഎം നിയാസിനെ ഒരിക്കലും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന കാര്യവും ഇവര്‍ ആവര്‍ത്തിക്കുന്നു. ഇക്കാര്യം കെപിസിസിയേയും മുസ്ലിം ലീഗ് നേതൃത്വത്തേയുമെല്ലാം അറിയിച്ചതാണ്. എന്നാല്‍ ആരും അക്കാര്യം പരിഗണിച്ചില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറയുന്നു.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

യുഡിഎഫ് വിട്ടെത്തിയവര്‍ക്ക് ബേപ്പൂരില്‍ സിപിഎം വന്‍ സ്വീകരണം ഒരുക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ട് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും രാജിവെച്ചവര്‍ അവകാശപ്പെട്ടു. അതേസമയം പ്രാദേശിക നേതാക്കളുടെ രാജിയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം നിയാസും രംഗത്ത് എത്തി.

സിപിഎമ്മിന്‍റെ കളി

സിപിഎമ്മിന്‍റെ കളി

ഒറ്റപ്പെട്ട സംഭവം ആണിതെന്നും പരാജയം മുൻകൂട്ടി കണ്ട സിപിഎം ആണിതിന്റെ പിന്നിലെന്നുമായിരുന്നു നിയാസിന്‍റെ പ്രതികരണം. മറ്റ് മുന്നണികളില്‍ നിന്ന് കൂടുതല്‍ പേര്‍ യുഡിഎഫിലേക്ക് ഒഴുകിയെത്തുകയാണ്. ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വിജ​യം ഉറപ്പാണ്. മണ്ഡലം നഷ്ടപ്പെടുമോയെന്ന ഭയമാണ് സിപിഎമ്മിന്‍റെ ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
    ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam
    തദ്ദേശത്തിലെ ലീഡ്

    തദ്ദേശത്തിലെ ലീഡ്

    അതേസമയം, 1982 മുതല്‍ സിപിഎം മാത്രം വിജയിച്ച് വരുന്ന മണ്ഡലത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ മുഹമ്മദ് റിയാസിനെയാണ് സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 14363 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ ആദം മുല്‍സിയെ വികെസി മമ്മദ് കോയ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ 15000 ത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിനുണ്ട്.

    നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+