കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാഴ്ച്ചക്കിടെ ഏഴായിരത്തിലേറെ കേസുകള്‍; കോഴിക്കോട് രോഗ്യവ്യാപനം രൂക്ഷമെന്ന് കളക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു. കോവിഡ് രോഗ വ്യാപനം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ജില്ലയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഏഴായിരത്തിഞ്ഞൂറിലേറെ പുതിയ കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ടാഴ്ചക്കുള്ളിൽ 4 ശതമാനത്തിൽ നിന്നും 10 ശതമാനത്തിലേക്ക് വർദ്ധിക്കുന്ന തരത്തിലാണ് രോഗ പകർച്ച ഉണ്ടായിരിക്കുന്നത്. രോഗബാധിതരായവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായത് എന്നത് നമ്മൾ വളരെ ഗൗരവപൂർവം കാണണം. ഇതുവരെ 64 കോവിഡ് മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് . നമ്മുടെ ജാഗ്രതക്ക് വീഴ്ച സംഭവിച്ചാൽ വലിയ വില തന്നെ നമ്മൾ നൽകേണ്ടി വരും. രോഗപകർച്ച രൂക്ഷമാക്കുന്ന ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

 coronavirus3

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും ജനങ്ങൾ സാമൂഹ്യ അകലം കർശനമായി പാലിക്കണം. ആൾകൂട്ടം ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല.
എല്ലാ സ്ഥാപന ഉടമകളും, തൊഴിൽ ദാതാക്കളും അവരുടെ കീഴിലുള്ള തൊഴിലാളികൾക്ക് നിർബന്ധമായും രണ്ടു ലയർ ഉള്ള തുണി മാസ്കുകളും, അതോടൊപ്പം പൊതുജനങ്ങൾക്കായി സാനിടൈസറുകളും ലഭ്യമാകണം. കടകളിൽ സാമൂഹിക അകലം (6 അടി ) കൃത്യമായി പാലിക്കണം. കൃത്യമായ സാമൂഹിക അകലം (6 അടി) പാലിച്ചുകൊണ്ട് ഒരേ സമയം എത്രപേര്‍ക്ക് സ്ഥാപനത്തില്‍ പ്രവേശിക്കാമെന്ന് പുറത്ത് വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. അത് പാലിക്കപ്പെടുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്ഥാപനത്തിന്റെ പ്രവർത്തന അനുമതി റദ്ദാക്കുകയും, കർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പൊതുജനങ്ങൾ എല്ലാവരും രണ്ട് ലെയറുകൾ ഉള്ള തുണി മാസ്ക് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കാത്തവർക്കെതിരെ പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.
ക്വിക്ക് റെസ്പോൺസ് ടീം ലീഡർ, വില്ലേജ് ഓഫീസർ മുതൽ മുകളിലേക്കുള്ള റവന്യൂ അധികാരികൾ, സബ് ഇൻസ്പക്ടറും അതിന് മേലെയുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുനുണ്ടെന്ന് നിരീക്ഷിക്കുന്നത്തിനും, നിയമ ലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നത്തിനുമുള്ള ഉത്തരവാദിത്തം നൽകിയിരിക്കുന്നത്.
ഓർക്കുക, നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Kozhikode
English summary
More than 7,000 cases in two weeks; covid is spreading fast in kozhikode, says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X