Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദു അമ്മിണിയുടെ പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിനിടെ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ വീഡിയോയാക്കി പ്രചരിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മഹേഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടും പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ബിന്ദു അമ്മിണി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

bindu

ഇപ്പോള്‍ അറസ്റ്റിലായ മഹേഷിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ തയ്യാറാക്കിയ വീഡിയോ ബിന്ദു അമ്മിണിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം അയച്ചതായും തെളിഞ്ഞിട്ടുണ്ട്.

അതേസമയം, ഇതുമായി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും അശ്ലീല വീഡിയോ നീക്കം ചെയ്തില്ലെന്നാണ് ബിന്ദു അമ്മിണി ഉന്നയിച്ച പരാതി. കൂടാതെ ചെറിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അവര്‍ ആരോപിച്ചിരുന്നു. പ്രചരിപ്പിച്ച ആളുടെ പേരും ഫോണ്‍ നമ്പരും അടക്കം പൊലീസിന് കൈമാറിയിരുന്നു. പിന്നാലെ തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ചിലയാളുകള്‍ രംഗത്തെത്തിയെന്നും ബിന്ദു അമ്മിണി പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണം പൊലീസ് ശരിയായ രീതിയില്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന ബിന്ദുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+