മരുമകന്റെ കുത്തേറ്റ് അമ്മായി അമ്മ മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: മകളും മരുമകനുമായുള്ള വഴക്കിലിടപെട്ട അമ്മായി അമ്മ മരുമകന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട്, മുക്കത്താണ് സംഭവം. മണാശേരി ചേലകുന്നുമ്മല്‍ കണ്ണന്റെ ഭാര്യ സരസുവാണ് (53) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവ് മവൂര്‍ സ്വദേശി അജിത്തി (28)നെ പൊലീസ് പിടികൂടി. ഞായരാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അജിത്ത് ഭാര്യ അനുഷയെ ആക്രമിക്കുകയായിരുന്നു.

മകള്‍ അനുഷയെ അജിത്ത് ആക്രമിച്ചപ്പോള്‍ സരയു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. സംഭവ ശേഷം കര്‍ണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
അജിത്ത് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊടുവള്ളി സിഐ എ പ്രജിത്താണ് കേസന്വേഷിക്കുന്നത്.












Click it and Unblock the Notifications