കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈസന്‍സില്ല; കോഴിക്കോട്ടെ 11 ബസ് ബുക്കിംഗ്‌ കേന്ദ്രങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന പതിനൊന്ന് സ്വകാര്യ ബസ് ബുക്കിംഗ് കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. നഗരപരിധിയിൽ പാളയത്തു പ്രവർത്തിക്കുന്ന ഏഴു സ്ഥാപനങ്ങൾ ഇവയിൽപ്പെടുന്നു. വടകരയിലാണ് മറ്റ് നാല് സ്ഥാപനങ്ങൾ. താമരശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ രണ്ട് വീതം സ്ഥാപനങ്ങൾ വെള്ളിയാഴ്ച പരിശോധിച്ച് നോട്ടീസ് നൽകും. കല്ലട ബസിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര ബസ് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം മുതലാണ് കർശന പരിശോധന ആരംഭിച്ചത്.

ശ്രീലങ്ക സ്ഫോടനം: 3 സ്ത്രീകൾ ഉൾപ്പെടെ 6 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു, സൂത്രധാരൻ കൊല്ലപ്പെട്ടുശ്രീലങ്ക സ്ഫോടനം: 3 സ്ത്രീകൾ ഉൾപ്പെടെ 6 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു, സൂത്രധാരൻ കൊല്ലപ്പെട്ടു

ഇത്തരം സ്ഥാപനങ്ങളിലേറെയും ആർടിഎ ബോർഡ് നൽകുന്ന ലൈസൻസ് എടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കകം മാനദണ്ഡങ്ങൾ പാലിച്ച് ലൈസൻസ് എടുക്കണമെന്ന നിർദേശമാണ് സ്ഥാപനങ്ങൾക്കു നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കു സർവീസ നടത്തുന്ന ബസുകൾ യാത്രക്കിടെ പരിശോധിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം മോട്ടോർവാഹനവകുപ്പിന്റെ പരിശോധനാന നീക്കത്തിനും നടപടികൾക്കുമെതിരേ ടൂറിസ്റ്റ് ബസുടമകൾ രംഗത്തെത്തി.

 Motor vehicle department sent notices to 11 Bus booking centres

കല്ലട ബസിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകൾക്കും തൊഴിലാളികൾക്കും എതിരേ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അതിക്രമം നടത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനെസേഷൻ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Kozhikode
English summary
Motor vehicle department sent notices to 11 Bus booking centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X