കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോട്ടോര്‍ തൊഴിലാളി അനിശ്ചിതകാല പണിമുടക്കിലേക്ക് സമരം വിജയിപ്പിക്കാന്‍ ഒരുങ്ങി തൊഴിലാളികള്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര : മോട്ടോര്‍ തൊഴിലാളി അനിശ്ചിതകാല പണിമുടക്കിലേക്ക് സമരം വിജയിപ്പിക്കാന്‍ ഒരുങ്ങി തൊഴിലാളികള്‍ രംഗത്ത് .വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഐഎന്‍ടിയുസി വടകര താലൂക്ക് കമ്മിറ്റി പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.

ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, ഫിറ്റ്‌നസ് ടെസ്റ്റിംങ്ങ് പിഴ വര്‍ദ്ധിപ്പിച്ച നടപടി അവസാനിപ്പിക്കുക, ഓട്ടോറിക്ഷയുടെ ഫെയര്‍ മീറ്റര്‍ പരിശോധിച്ച് സീല്‍ ചെയ്യുന്നത് തെറ്റിയാല്‍ 2000 രൂപ പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, ഓട്ടോറിക്ഷകള്‍ക്ക് 2014ല്‍ 3480 രൂപ ഇന്‍ഷൂര്‍ പ്രീമിയം അടക്കേണ്ടിയിരുന്നത് ഇപ്പോള്‍ 8200 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് കുറക്കുക, ടാക്‌സി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് നികുതി ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ഓട്ടോറിക്ഷകള്‍ക്ക് അയല്‍ജില്ലകളില്‍ സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കുക, കള്ള ടാക്‌സികളും അനധികൃത ഓട്ടോറിക്ഷകളും കര്‍ശമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേരളത്തിലെ പത്തു ലക്ഷത്തിലധികം തൊഴിലാളികള്‍ ജൂലായ് നാല് മുതല്‍ സമരത്തിനിറങ്ങുന്നത്.

news

യോഗം സംയുക്ത സമരസമിതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിഎം വേലായുധന്‍ അധ്യക്ഷത വഹിച്ചു.മടപ്പള്ളി മോഹനന്‍, രജ്ഞിത്ത് കണ്ണോത്ത്, നാരായണ നഗരം പത്മനാഭന്‍, കെടികെ അശോകന്‍, സുരേന്ദ്രന്‍ കക്കോക്കര, കെ രാജന്‍, എം അബ്ദുല്‍റസാഖ്, കെകെ രാജന്‍, കെടികെ രാമദാസന്‍ സംസാരിച്ചു.

Kozhikode
English summary
Motor vehicle workers going for indefinite strike,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X