കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഈത്തപ്പഴമാണോ ഭരണകൂടം നൽകേണ്ടത്'?; കാലിക്കറ്റിലെ പിൻവാതിൽ നിയമന ആരോപണം കടുപ്പിച്ച് പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വിവിധ കോടതി ഉത്തരവുകളുടെയും നാട്ടിൽ നില നിൽക്കുന്ന നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് 106 അധ്യാപക തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവില്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തണമെന്ന് പറയുന്നതെന്നും പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈത്തപ്പഴമാണോ ഭരണകൂടം നൽകേണ്ടത്?

ഈത്തപ്പഴമാണോ ഭരണകൂടം നൽകേണ്ടത്?

പിന്നാക്ക സമുദായത്തിന് ഈത്തപ്പഴമാണോ ഭരണകൂടം നൽകേണ്ടത്? സി.എച്ച് മുഹമ്മദ് കോയ സാഹിബ് ശിലാസ്ഥാപനം നിർവ്വഹിച്ച് പ്രവർത്തനമാരംഭിച്ച കാലിക്കറ്റ് സർവലാശാലയിലെ 106 അധ്യാപക തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച് സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് ഇന്നലെ പത്ര സമ്മേളനത്തിലൂടെ പുറത്ത് വിട്ടിരുന്നു.

മാന്വൽ ഫയലായിരിക്കണം

മാന്വൽ ഫയലായിരിക്കണം

വിവിധ കോടതി ഉത്തരവുകളുടെയും നാട്ടിൽ നില നിൽക്കുന്ന നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ഉത്തരവ്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്. ഒന്ന്, ബാക്ക് ലോഗ് നികത്താതെ വേണം നിയമനം നടത്താൻ. രണ്ട്, നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ മാന്വൽ ഫയലായിരിക്കണം.

അർഹതപ്പെട്ട അവകാശങ്ങൾ

അർഹതപ്പെട്ട അവകാശങ്ങൾ

മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തണമെന്ന് പറയുന്നത്. മാത്രവുമല്ല ഏതൊക്കെ തസ്തികയിലേക്കാണ് സംവരണം എന്ന കാര്യവും ഉത്തരവിൽ പറയുന്നില്ല. അങ്ങിനെ പറഞ്ഞാൽ തങ്ങൾക്കിഷ്ടപ്പെട്ടവരെ പണം വാങ്ങിയും പാർട്ടി നോക്കിയും നിയമിക്കാൻ സാധിക്കില്ല എന്നത് കൊണ്ടാണത്.

കൃത്രിമം കാണിക്കാനാണ്

കൃത്രിമം കാണിക്കാനാണ്

2012 മുതൽ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് ഫയലുകൾ മാറിയ ഈ സർവകലാശാലയിൽ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ മാന്വൽ ആയിരിക്കണമെന്നത് പറയുന്നത് കൃത്രിമം കാണിക്കാനാണ്. നിയമനം നടന്നു കഴിഞ്ഞാൽ ഫയലുകൾ കത്തിച്ചു കളയുകയും ഒരന്വേഷണം പോലും സാധ്യമാവാതിരിക്കുകയും ചെയ്യും. ഇത് വെറുതെ പറയുന്നതല്ല.

സി പി എം അട്ടിമറിച്ചത്

സി പി എം അട്ടിമറിച്ചത്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് സി പി എം അട്ടിമറിച്ചത് OMR ഷീറ്റുകൾ കത്തിച്ചുകളഞ്ഞാണ്. കേരളത്തിലെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം കൊടുത്താൽ അവരുടെ പിന്നാക്കാവസ്ഥ മാറില്ല.

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam
ഈത്തപ്പഴം കാണിച്ച്

ഈത്തപ്പഴം കാണിച്ച്

ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. നിർഭാഗ്യവശാൽ ഈത്തപ്പഴം കാണിച്ച് അവകാശങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധവും വരും നാളുകളിൽ ഉയർന്നു വരട്ടെ.

പൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കംപൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കം

Kozhikode
English summary
Move to deny the rights of backward community including muslims; pk firos slams cpm:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X