Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് മൊയീന്‍ അലി തങ്ങള്‍: വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി ലീഗുകാര്‍

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മൊയീന്‍ അലി തങ്ങള്‍. സമീപകാലത്ത് പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടില്ല. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മൊയീന്‍ അലി തങ്ങളുടെ വിമര്‍ശനം.

ചന്ദ്രികയിലെ ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജ്മെന്‍റ് ദീര്‍ഘാനാളായി പാളിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. സമീപകാലത്തെ സംഭവ വികാസങ്ങളില്‍ ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു.

moieen

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

ലീഗ് പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തീകരിക്കാന്‍ മൊയീന്‍ അലി തങ്ങള്‍ക്ക് സാധിച്ചില്ല. വാര്‍ത്താ സമ്മേളനത്തിന് ഇടക്ക് കയറി ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവ് ഭീഷണി മുഴക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നുമായിരുന്നു റാഫിയുടെ വെല്ലുവിളി.

Recommended Video

cmsvideo
    New lockdown guidelines to kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+