കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂണിവേഴ്‌സിറ്റി കോളെജ് തലസ്ഥാനത്തെ ഗ്വാണ്ടനാമോ? കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യഭ്യാസ വകുപ്പിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് എംഎസ്എഫ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് തലസ്ഥാനത്തെ ഗ്വാണ്ടനാമോ തടവറയായത് കേരളീയര്‍ക്കാകെ അപമാനകരമാണ്. കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യഭ്യാസ വകുപ്പിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പറഞ്ഞു.

<strong>വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; ഉത്തരവാദി എസ് എഫ് ഐയും സംസ്ഥാന സര്‍ക്കാരുമെന്ന് കെ എസ് യു</strong>വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; ഉത്തരവാദി എസ് എഫ് ഐയും സംസ്ഥാന സര്‍ക്കാരുമെന്ന് കെ എസ് യു

മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതെങ്കില്‍ ഇപ്പോള്‍ ക്യാമ്പസില്‍ സ്വന്തം പ്രവര്‍ത്തകനെ കത്തികൊണ്ട് കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുന്നു. ഈ സാഹചര്യം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനു മേലുള്ള ഭീഷണിയാണ്. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ ഫാഷിസ്റ്റ് നിലപാടുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞവര്‍ഷം ഭീഷണിയെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

MSF

ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചില്ലല്ലോ എന്ന ലാഘവത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. എം.എസ്.എഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. ആയതിനാല്‍ ഇത്തരം വിഷയങ്ങള്‍ തുടര്‍ന്ന്് കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറിന് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

മാരകായുധങ്ങള്‍ എസ്.എഫ്.ഐ ആധിപത്യ കാമ്പസുകളില്‍ നിന്ന് തുടച്ച് നീക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാ ക്യാമ്പസുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം രൂപീകരിക്കണം. ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ എസ്.എഫ്.ഐ തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാന്‍ ജനാധിപത്യ ബഹുജന സംഘടനകളെ മുന്‍നിര്‍ത്തിക്കൊണ്ട് നേതൃത്വം നല്‍കാന്‍ എം.എസ്.എഫ് തയ്യാറാകുമെന്നും മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കെയില്‍, ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Kozhikode
English summary
MSF against SFI for university college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X