കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കറുപ്പിട്ടാല്‍ അല്‍ഖ്വയ്ദയോ.. ബ്ലാക്ക് ഫെസ്റ്റ് നടത്താനൊരുങ്ങി എംഎസ്എഫ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചാവര്‍ക്കോട് സിഎച്ച്എംഎം കോളെജില്‍ കറുപ്പു വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഒരു വാര്‍ത്താ ചാനല്‍ അല്‍ഖ്വയ്ദക്കാരായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാക്ക് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് എംഎസ്എഫ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ട ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എംഎസ്എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

<strong>സംഘപരിവാർ നീക്കം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍; അക്രമങ്ങളെ സംയമനത്തോടെ നേരിടാന്‍ പോലീസിന് നിര്‍ദേശം</strong>സംഘപരിവാർ നീക്കം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍; അക്രമങ്ങളെ സംയമനത്തോടെ നേരിടാന്‍ പോലീസിന് നിര്‍ദേശം

ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവര്‍ത്തിക്കേണ്ട ഒരു മാധ്യമസ്ഥാപനം വിദ്യാര്‍ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയം. സര്‍ക്കാരിന്റെ മൗനം ദയനീയം. നേരത്തെ മുഖ്യമന്ത്രിയെ ജാതീയമായി കാര്‍ട്ടൂണ്‍ ഇറക്കി അധിക്ഷേപിച്ചപ്പോഴും സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരം. ബ്രോഡ്കാസ്റ്റിങ് അഥോറിറ്റി, കേരള ആഭ്യന്തര വകുപ്പ്, പിആര്‍ഡി, ഡിജിപി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് എംഎസ്എഫ് പരാതി നല്‍കും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി കലാലയങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രമണിഞ്ഞു ബ്ലാക്ക് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും് ഭാരവാഹികള്‍ പറഞ്ഞു.

msfblackfest-15

സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നെന്‍, ഷബീര്‍ ജഹാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
msf to organise black fest in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X