കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റേത് ഗുരുതര നിയമലംഘനം; നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് എംടി രമേശ്

Google Oneindia Malayalam News

കോഴിക്കോട്: സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമായി ഈ ദിനം അടയാളപ്പെടുത്തുമെന്ന് എംടി രമേശ് പറഞ്ഞു. സ്പീക്കറും ധനമന്ത്രിയും പറയുന്നത് പോലെ നിയമസഭയല്ല പരമാധികാരി. പരമാധികാരം ഭരണഘടനയ്ക്കാണ്. ആ ഭരണഘടനയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് കുറ്റപ്പെടുത്തി.

1

ഭരണഘടനാപരമായ നിയമങ്ങളെ നിരാകരിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന നിയമസഭ ചെയ്തിട്ടുള്ളത്, എല്‍ഡിഎഫിനുള്ള ഭൂരിപക്ഷം ഉപയോഗിച്ച്, അവരുടെ അധികാരം ഉപയോഗിച്ച്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുന്നില്‍ നിഷ്പ്രഭരായി പോയ പ്രതിപക്ഷം മുന്നിലുണ്ടെന്ന സാങ്കേതികത ഉപയോഗിച്ച് നമ്മുടെ നിയമസഭ പാര്‍ലമെന്ററി ജനാധിപത്യത്തെയും ജനങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും എംടി രമേശ് പറഞ്ഞു.

ഗുരുതരമായ സാഹചര്യമാണ് ഇന്ന് നിയമസഭയില്‍ ഉണ്ടായത്. അതുകൊണ്ടാണ് സംസ്ഥാന നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ബിജെപി ചൂണ്ടിക്കാണുന്നത്. സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നിയമസഭയില്‍ ഒരു മുന്നണിക്ക് ഭൂരിപക്ഷമുണ്ടെന്ന് കരുതി അവര്‍ ഗുരുതര നിയമലംഘനമാണ് നടത്തിയത്. സിപിഎമ്മിനെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന നിലപാടാണ് ഇതിന് പിന്നിലെന്നും രമേശ് വ്യക്തമാക്കി.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

സര്‍ക്കാരിന് അവസരമൊരുക്കി കൊടുക്കുന്നത് പ്രതിപക്ഷമാണ്. ഭരണഘടനയ്ക്ക് മുകളിലാണ് സര്‍ക്കാര്‍ എന്ന തോന്നലാണ് ഉള്ളത്. പരമാധികാരമുള്ള ഭരണഘടനയെ നിരാകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് ഇടതുപക്ഷവും യുഡിഎഫും നടത്തുന്നതെന്നും, യുഡിഎഫിനെ നയിക്കുന്നത് ഉമ്മന്‍ ചാണ്ടിയല്ല കുഞ്ഞാലിക്കുട്ടിയാണെന്നും എംടി രമേശ് പറഞ്ഞു. നേരത്തെ ബിജെപി നേതാക്കളായ വി മുരളീധരനും പികെ കൃഷ്ണദാസും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

Kozhikode
English summary
mt ramesh against pinarayi government on resolution against cag report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X