• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്; ദര്‍ശനത്തിനു പോകാന്‍ പാസെടുക്കില്ല, തടയാമെങ്കില്‍ തടഞ്ഞോളൂ

  • By Desk

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോകുന്നവർ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. മണ്ഡല മാസ പൂജകൾക്കായി നട തുറക്കുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തന്‍റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയിൽ സംസാരിക്കുകയായിരുന്നു എം ടി രമേശ്.

മലപ്പുറത്തെ പരിപാടികളിലെല്ലാം ജലീലിന് യൂത്ത്‌ലീഗിന്റെ കരിങ്കൊടി, പ്രതിഷേധത്തിന് കാരണം ചിലര്‍ കയ്യടക്കിവെച്ച സഹായങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാലെന്ന് ജലീല്‍

കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്. ഈ ധർമ്മയുദ്ധത്തിൽ വിശ്വാസികൾക്ക് എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധിയുടെ പേരിൽ ക്ഷേത്രങ്ങളെയും വിശ്വാസികളെയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നത്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം. പിണറായി വിജയന്‍റെ മർക്കടമുഷ്ടി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് ഹിന്ദുക്കൾക്ക് ഭാരവും ശാപവുമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. ക്ഷേത്രങ്ങളോടും വിശ്വാസികളോടുമുള്ള പ്രതിപത്തി ദേവസ്വംബോർഡ് ആദ്യം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. ശബരിമല യുവതി പ്രവേശത്തിൽ ദേവസ്വം ബോർഡ് നിരവധി തവണ നിലപാട് മാറ്റിയിട്ടുണ്ട്. സ്വന്തം കടമ നിർവഹിക്കാൻ ബോർഡ് തയ്യാറാകണം. ശബരിമലയോടുള്ള കൂറ് തെളിയിക്കാനാണ് ബോർഡ് ശ്രമിക്കേണ്ടത്. സിപിഎമ്മിനും കോൺഗ്രസിനും നിരവധി തവണ നിയമോപദേശം നൽകിയിട്ടുണ്ട്. അപ്പോഴൊന്നും കുഴപ്പം

കാണാത്തവർ തന്ത്രിക്ക് നിയമോപദേശം നൽകിയതിനെതിരെ കേസെടുക്കുന്നത് വേട്ടയാടാനാണ്. ഏതോ മഹാപാതകം ചെയ്ത ആളെപ്പോലെയാണ് ഇപ്പോൾ തന്നെ ചിത്രീകരിക്കുന്നത്. ശബരിമല ദർശനത്തിനെത്തുന്നവർക്ക് വാഹന പാസ് വേണമെന്ന നിർദ്ദേശം അംഗീകരിക്കില്ല. ശബരിമലയിലെത്തുന്നവരെല്ലാം ക്രിമിനിലുകളാണെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. ഏകാധിപധികളായ ഭരണാധികാരികൾ പോലും നടപ്പാക്കാത്ത കാര്യമാണ് പിണറായി നടപ്പാക്കാൻ ശ്രമിക്കുന്നത്.

കേരളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിലുള്ള സിപിഎം ഫ്രാക്ഷൻ പിരിച്ചു വിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാകണം. മാധ്യമ പ്രവര്‍ത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കണം. തനിക്കെതിരായ കേസ് എഴുതി തള്ളാൻ കോടതിയെ സമീപിച്ചത് അത് കള്ളക്കേസായതിനാലാണ്. കേസെടുക്കാനാവില്ലെന്ന് എറണാകുളത്ത് നിയമോപദേശം കിട്ടിയതാണ്.

കോൺഗ്രസ് അനുകൂല മാധ്യമ പ്രവർത്തകന്‍റെ പരാതിയിലാണ് കോഴിക്കോട് കേസെടുത്തത്. പിണറായി വിജയന്‍റെ ഭരണത്തിൽ കോഴിക്കോടും എറണാകുളത്തും രണ്ട് നിയമമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷൻ ടി പി ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ടി ബാലസോമൻ എന്നിവരും പങ്കെടുത്തു.

Kozhikode

English summary
MT Ramesh's comments about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more