വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നു; എംടി രമേശിനെതിരെ കോഴിക്കോട് ജില്ലാ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ രൂക്ഷ വിമര്‍ശനം. എംടി രമേശിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് തുടങ്ങിയ വിമര്‍ശനങ്ങള്‍ യോഗത്തിലുണ്ടായെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്‍റ് വികെ സജീവനെതിരേയും യോഗത്തില്‍ ആരോപണം ഉണ്ടായി. ഒരു വിഭാഗത്തിനെ മാത്രം സഹകരിപ്പിച്ച് പരിപാടികള്‍ നടത്തുന്നുവെന്നുള്ളതാണ് ജില്ലാ അധ്യക്ഷനെതിരായ പ്രധാന വിമര്‍ശനം.
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടന്നപ്പോള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മാത്രം നിസംഗത പാലിച്ചുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ ബേപ്പൂരില്‍ നിശ്ചയിച്ച മന്‍ കി ബാത്ത് പരിപാടിക്ക് ബദലായി ജില്ലാ പ്രസിഡന്‍റ് ജില്ലാ ഓഫീസില്‍ പരിപാടി നിശ്ചയിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കി. സംസ്ഥാന അധ്യക്ഷന്‍ ആദ്യം ജില്ലാ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്തിന് ശേഷം ബേപ്പൂരിലെ പരിപാടിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ജില്ലാ അധ്യക്ഷന്‍ ബേപ്പൂരിലെ പരിപാടിക്ക് എത്താതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കി.

Recommended Video
മേഖല ഭാരവാഹികള്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു നേതാക്കള്‍ക്കെതിരായ വിമര്‍ശനം. എംടി രമേശ്, കുമ്മനം, വി മുരളീധരന്‍ പക്ഷം തിരിഞ്ഞായിരുന്നു യോഗത്തിലെ വിമര്‍ശനങ്ങള്‍.












Click it and Unblock the Notifications