കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓരോ പ്രദേശത്തും എഴുത്തിന് സവിശേഷ സാഹചര്യങ്ങള്‍: എംടി വാസുദേവന്‍ നായര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓരോ പ്രദേശത്തിനും സവിശേഷമായ ആചാരങ്ങളും സാംസ്‌കാരിക സവിശേഷതകളുമുണ്ടെന്നും ജീവനുള്ള അനുഭവങ്ങളാണ് എഴുത്തുകളെ വേറിട്ടു നിര്‍ത്തുന്നതെന്നും എം ടി വാസുദേവന്‍ നായര്‍. എന്‍ പി ഹാഫിസ് മുഹമ്മദ് രചിച്ച എസ്പതിനായിരം നോവല്‍ പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലികമായ പല പുസ്തകങ്ങളും വായനക്കാരനെ വായിപ്പിക്കുന്നില്ല. പുസ്തകം വായനക്കാരുടെ ഉള്ളിലേക്കു കടന്നുവരണം. എസ്പതിനായിരം താല്പര്യത്തോടെ വായിച്ചുതീര്‍ത്തുവെന്നും എം ടി പറഞ്ഞു.

കെ പി കേശവ മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കവി സച്ചിദാനന്ദന്‍ പുസ്തകം ഏറ്റുവാങ്ങി. എല്ലാ പരിമിതികളും മറികടന്ന, തോറ്റുകൊടുക്കാന്‍ തയ്യാറില്ലാത്ത സ്ത്രീകളാണ് എസ്പതിനായിരത്തിലെ കഥാപാത്രങ്ങള്‍. അവര്‍ അതിജീവനത്തിന്റെ പാഠപുസ്തകങ്ങളാണെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. പരീക്ഷണാത്മകമായ ആഖ്യാനരീതിയാണ് നോവല്‍ സ്വീകരിച്ചത്. പ്രദേശം, കുടുംബം, സമുദായം തുടങ്ങിയ തലങ്ങളില്‍ നോവല്‍ വായിക്കാം. മിത്തുകളും സ്വപ്‌നങ്ങളും ഉപാഖ്യാനങ്ങളും കലര്‍ത്തിയെഴുതിയ നോവല്‍ സാംസ്‌കാരിക ഭാഷയ്‌ക്കെതിരെ മാനവ ഭാഷയുടെ കലാപം സാധ്യമാക്കുുണ്ടെന്നും അദ്ദേഹം പറഞ്ഞു.

news

ഡോ. ഖദീജ മുംതാസ് അധ്യക്ഷയായിരുന്നു. പരിഷ്‌കരണവാദികളായ മുജാഹിദുകളെക്കാള്‍ സന്നുികളാണ് സാംസ്‌കാരികമായ വൈവിധ്യങ്ങളും സൗന്ദര്യവും ചേര്‍ത്തുപിടിച്ചതെന്ന് ഖദീജ മുംതാസ് പറഞ്ഞു. പെണ്‍കുട്ടിയായിരുെങ്കില്‍ നോവലിസ്റ്റിന് ഇത്രയും വിശാലമായ അനുഭവതലം സാധ്യമാകുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏകശിലാ വാദം ശക്തിപ്പെടുന്ന കാലത്ത് സാംസ്‌കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന സാഹിത്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെും അവര്‍ പറഞ്ഞു. കോഴിക്കോടന്‍ മുസ്‌ലിം സാമൂഹിക പശ്ചാത്തലത്തില്‍ രചിച്ച നോവല്‍ ഡി സി ബുക്‌സാണ് പുറത്തിറക്കിയത്.

നോവല്‍ വിശകലനം ചെയ്ത ഡോ. മിനി പ്രസാദ് കഥാപാത്രങ്ങളുമായി സംവദിച്ചു. എസ്പതിനായിരം നോവലിലെ കഥാപാത്രങ്ങളായ ടി പി മമ്മു മാസ്റ്റര്‍, ഹസന്‍, പി മമ്മദ് കോയ, കെ പി അബ്ദുല്‍ ഹമീദ്, ബിച്ചാത്തു മുഹമ്മദ്, എന്‍ പി സൈന, പി എന്‍ ഫസല്‍ മുഹമ്മദ്, വി നസീര്‍, പി എ മുഹമ്മദ് കോയ, പി റസൂല്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സിഹിതരായിരുന്നു. ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ സ്വാഗതവും എന്‍ പി ഹാഫിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Kozhikode
English summary
MT Vasudevan nair about malayalam literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X