കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാമൂഴം വിവാദം: എംടി - ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം കേസ്: മാര്‍ച്ച് 15നു വിധി പറയും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാര്‍ച്ച് 15 ലേക്കു മാറ്റി. കോഴിക്കോട് നാലാം അഡിഷണല്‍ ജില്ലാ കോടതിയാണ് കേസ് മാറ്റി വെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹരജിയിലും കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനും എതിരെ എം.ടി നല്‍കിയ ഹര്‍ജിയിലുമാണ് വിധി പറയുക.

<strong>മലപ്പുറത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമം നടത്തിയത് ഓട്ടോയിലെത്തിയ സംഘം, ലീഗെന്ന് സിപിഎം!</strong>മലപ്പുറത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമം നടത്തിയത് ഓട്ടോയിലെത്തിയ സംഘം, ലീഗെന്ന് സിപിഎം!

mt-155175507

കേസ് മധ്യസ്ഥര്‍ക്ക് വിടേണ്ടെന്ന കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതിയുടെ നവംബര്‍ 17ലെ ഉത്തരവ് നാലാം അഡിഷനല്‍ ജില്ല കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിലാണ് സംവിധായകന്‍ വി.എ. ശ്രീകൂമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ മധ്യസ്ഥതക്ക് പ്രസക്തിയില്ലൊയിരുന്നു എം.ടിയുടെ അഭിഭാഷകന്‍ കെ.ബി. ശിവരാമക്യഷ്ണന്റെ വാദം.
shrikumarmenone1

സിനിമക്കായി എം.ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. തിരക്കഥ തിരികെ ലഭിക്കണമൊവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് എം.ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014ലാണ് സിനിമക്കായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതിരുന്നതാണു കേസിനു വഴിയൊരുക്കിയത്.

Kozhikode
English summary
mt vasudevan nair and sreekumar menon case of randamoozham on march 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X