കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംകെ രാഘവനെതിരായ ഒളികാമറ വിവാദം; ഡിവൈഎഫ്ഐ നേതാവ് മൊഴി നൽകി, നിയമ പോരാട്ടം തുടരുമെന്ന് മുഹമ്മദ് റിയാസ്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.കെ. രാഘവന്‍ എംപിക്കെതിരേ ടിവി9 ചാനല്‍ പുറത്തുവിട്ട ഒളികാമറാ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തി. പരാതിക്കാരനായ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം നേതാവുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് ഇന്നലെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ മൊഴിനല്‍കിയത്.

<strong>മോദിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, ദുര്യോധനപോലെ തകരുമെന്ന് പ്രിയങ്ക; മറുപടിയുമായി അമിത് ഷാ...</strong>മോദിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, ദുര്യോധനപോലെ തകരുമെന്ന് പ്രിയങ്ക; മറുപടിയുമായി അമിത് ഷാ...

ജനങ്ങള്‍ നല്‍കിയ സ്ഥാനമുപയോഗിച്ച് കീശ വീര്‍പ്പിക്കാനും ആ പണം ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനുമുള്ള പ്രവണത ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടരുത്. അതുകൊണ്ടാണ് ഈ നിയമപോരോട്ടം തുടരുന്നതെന്ന് മൊഴി നല്‍കാനെത്തിയ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോണ്‍ഗ്രസിലെ പലരുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

MK Raghavan

അഴിമതി നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യനിയമപ്രകാരവുമാണ് എം.കെ. രാഘവനെതിരായ കേസ്. ഹോട്ടല്‍ വ്യവസായം തുടങ്ങാന്‍ കോഴിക്കോട്ട് സ്ഥലം ആവശ്യമുണ്ടെന്ന വ്യാജേന സമീപിച്ച ചാനല്‍സംഘത്തോട് എംപി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. സ്ഥലം ഏര്‍പ്പാടാക്കുന്നതിനു പകരമായി തെരഞ്ഞെടുപ്പുഫണ്ടിലേക്ക് കോടികള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തപ്പോള്‍ നിരസിച്ചില്ല, തെരഞ്ഞെടുപ്പു കാലത്ത് പ്രാദേശിക തലത്തില്‍ മദ്യവിതരണം നടക്കാറുണ്ട്, തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുന്ന കണക്കിലുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി തുക യഥാര്‍ത്ഥത്തില്‍ ചെലവഴിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് കാമറയുണ്ടെന്നറിയാതെ എംപി പറഞ്ഞത്. ഇതിനെതിരെയാണ് റിയാസ് പരാതി നല്‍കിയത്. ഒളികമാറ ഓപ്പറേഷനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് എംപിയും പരാതി നല്‍കിയിട്ടുണ്ട്. ചാനല്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളുടെ ഒറിജിനല്‍ അവരുടെ ഓഫീസിലെത്തി അന്വേഷണസംഘം ശേഖരിച്ചിരുന്നു.
Kozhikode
English summary
Muhammed Riyas against MK Raghavan on bribery allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X