കോഴിക്കോട്ടെ 'കോള്‍ഡ് കേസ്': ഇരട്ടക്കൊലപാതകം, അറുത്ത് മാറ്റിയ മൃതദേഹവും ആള്‍മാറാട്ടവും
കോഴിക്കോട്: വെള്ളത്തില്‍ നിന്നും കിട്ടിയ ഒരു തലയോട്ടിയെ കുറിച്ചുള്ള അന്വേഷണമാണ് പൃഥിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ കോള്‍ഡ് കേസിന്‍റെ ഇതിവൃത്തം. നാട്ടുകാരനാ ഒരാള്‍ക്ക് കായലില്‍ നിന്നും കിട്ടുന്ന ഒരു തലയോട്ടിക്ക് പിന്നാലെ എസ്പി സത്യജിത് നടത്തുന്ന അന്വേഷണമാണ് അജ്ഞാതനായ കൊലയാളിയിലേക്ക് എത്തിക്കുന്നത്.
സമാന്തരമായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന അന്വേഷണത്തില്‍ ഒരു അദൃശ്യശക്തിയുടെ ഇടപെടലും ഉണ്ടാവുന്നു. ഇത് സിനിമയിലെ കഥയാണെങ്കില്‍ ഏകദേശം ഇതിനോട് സാമ്യമുള്ള ഒരു യഥാര്‍ത്ഥ സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയില്‍ സംഭവിച്ചിട്ടുണ്ട്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചില ശശീരഭാഗങ്ങളെ പിന്തുടര്‍ന്ന് അന്നത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനോയും സംഘവും എത്തിച്ചേര്‍ന്നത് വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന ഒരു ഇരട്ടക്കൊലപാതകത്തിന്‍റെ ദൂരൂഹതയിലേക്കായിരുന്നു. കോള്‍ഡ് കേസില്‍ പറയുന്ന ഫേഷ്യൽ റീകൺസ്ട്രക്‌ഷന്‍, പല്ലുകളുടെ പ്രായം, വസ്തുവില്‍പ്പന, ആള്‍മാറാട്ടം എന്നിവയെല്ലാം മണാശ്ശേരി കൊലപാതകത്തിലുമുണ്ട്.

സിനിമയില്‍ പ്രേത്യം നടത്തുന്ന ഇടപെല്‍ പോലെ യഥാര്‍ത്ഥ കേസില്‍ അന്വേഷണം വഴിമുട്ടിയ പലഘട്ടങ്ങളിലും ഏതോ ഒരു ആദൃശ്യശക്തിയുടെ സഹായം എവിടെയൊക്കെ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്തിയും വിശ്വാസവും തമ്മിലുള്ള തര്‍ക്കം എന്നും നിലനില്‍ക്കുമെങ്കിലും പോലീസുകാര്‍ എപ്പോഴും യുക്തിയുടെ ഭാഗത്ത് മാത്രമേ നില്‍ക്കുകയുള്ളുവെന്നാണ് സിനിമയിലെ പോലെ യഥാര്‍ത്ഥ പോലീസുകാരും പറയുന്നത്.

2017 ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലാണ് കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നായി മുറിച്ച് മാറ്റിയ ശരീര ഭാഗങ്ങള്‍ ലഭിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ എല്ലാ ശരീരഭാഗങ്ങളും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെ ഒറ്റക്കേസാക്കി അന്വേഷണം ആരംഭിച്ചു. ഡിസംബറില്‍ കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കുമ്പോഴും കൊല്ലപ്പെട്ടത് ആരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

മരിച്ചത് ആരാണെന്ന് കണ്ടെത്താനാണ് ഫേഷ്യൽ റീകൺസ്ട്രക്‌ഷനും, പല്ലുകളുടെ പ്രായം പരിശോധിക്കലുമെല്ലാം നടന്നത്. പിന്നീടാണ് വിരലടയാളം ഉപയോഗിച്ചുള്ള അന്വേഷണം നടന്നത്. ഈ അന്വേഷണത്തിന് ഒടുവില്‍ മരിച്ചത് മലപ്പുറം വണ്ടൂർ സ്വദേശി പുതിയോത്ത് ഇസ്മായില്‍ ആണെന്ന് തിരിച്ചറിയുന്നത്.

ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ഡേറ്റാബേസില്‍ നിന്നായിരുന്നു ഈ വിവരം ലഭിച്ചത്. നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിരുന്ന ഇസ്മയിലിന്‍റെ വിരലടയാളം ഫിംഗർ പ്രിന്റ് ബ്യൂറോയില്‍ ഉണ്ടായിരുന്നു. പിന്നീട് കണ്ണൂരിലെ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചത് ഇസ്മായിൽ തന്നെയെന്നുറപ്പിച്ചു.

ഇസ്മയിലിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് തുടര്‍ന്ന് നടന്നത്. മുക്കത്തെ അച്ചായനെ കാണാൻ പോവുകയാണെന്നു പറഞ്ഞാണ ഇസ്മയില്‍ മലപ്പുറത്തെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന വിവരം അദ്ദേഹത്തിന്‍റെ ഭാര്യ നല്‍കി. നേരത്തെ മൃതദേഹത്തിന്‍റെ ഒരു ഭാഗം മുക്കത്ത് നിന്നും കിട്ടിയ സാഹചര്യത്തില്‍ കൂടി അന്വേഷണം അവിടം കേന്ദ്രീകരിച്ചു.

ഇവിടെ നിന്നാണ് ചില നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് ലഭിക്കുന്നത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമായി ഒരു അച്ചായന്‍ 2 ലക്ഷം രൂപ തരാനുണ്ടെന്ന് ഇസ്മയില്‍ പറഞ്ഞതായി ഒരു സുഹൃത്ത് മൊഴി നല്‍കി. പിന്നീടുള്ള അന്വേഷണം സമീപകാലത്ത് മുക്കം മേഖലയില്‍ നടന്ന അസ്വാഭാവിക മരണങ്ങളിലേക്കായി.

അങ്ങനെയാണ് ജയവല്ലി എന്ന 70 കാരിയുടെ ആത്മഹത്യയിലേക്ക് അന്വേഷണം എത്തുന്നത്. 2016 മാര്‍ച്ച് 15 നായിരുന്നു ഈ സംഭവം. ജയവല്ലിയുടെ മരണത്തിൽ സംശയമുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകി. മകനുമായി സ്വത്തു തർക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാൽ 2 വർഷം മുൻപു മകൻ വീടും സ്ഥലവും വിറ്റ് അവിടം വിട്ടിരുന്നു.

ജയവല്ലിയുടെ മകന്‍ ബിര്‍ജുവും ഇസ്മയിലും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കൂടി മനസ്സിലായതോടെ അന്വേഷണം ബിര്‍ജുവിന് പിന്നാലെയായി. വസ്തുവില്‍പ്പന നടത്തിയ രേഖയില്‍ നിന്നും ലഭിച്ച ബിര്‍ജുവിന്‍റെ ചിത്രം ഉപയോഗിച്ചായിരുന്നു അന്വേഷണം. വയനാട്-തമിഴ്നാട് അതിർത്തിയിലുള്ള മലയാളികള്‍ വഴിയായിരുന്നു അന്വേഷണം. പോലീസ് ബിര്‍ജുവിന്‍റെ പടം ഇവര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു.

ഒടുവില്‍ ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാൾ 2 വർഷമായി നീലഗിരിയില്‍ താമസിക്കുന്നുണ്ടെന്നും ഇയാളുടെ പേര് ജോര്‍ജ് കുട്ടി എന്നാണെന്നുമുള്ള വിവരം പോലീസിന് ലഭിച്ചു. ജോര്‍ജ് കുട്ടി ബിര്‍ജുവാണെന്ന് മനസ്സിലാക്കിയ ക്രൈം ബ്രാഞ്ച് നീലഗിരിയില്‍ വെച്ച് സാഹസികമായി അദ്ദേഹത്തെ പിടികൂടി മുക്കത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Recommended Video

അമിത അളവില്‍ മദ്യം നല്‍കി ബോധരഹിതനാക്കി കിടത്തിയ ശേഷം കയർ ഉപയോഗിച്ചു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രാത്രി വീട്ടിൽ സൂക്ഷിച്ചു. പിന്നീട് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കി വിവിധ ചാക്കുകളിലാക്കി. മൂന്നോളം ചാക്കുകള്‍ അഗസ്ത്യൻമുഴി പാലത്തിലെത്തി പുഴയിലേക്കായിരുന്നു വലിച്ചെറിഞ്ഞത്. തുടര്‍ന്ന് എത്രയും പെട്ടെന്ന് സ്ഥലവും വീടും വിറ്റ് നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു. ഈ കേസിലെ അന്വേഷണ മികവിന് ക്രൈംബ്രാഞ്ച് സംഘത്തിനു സംസ്ഥാന മേധാവിയുടെ പുരസ്കരമായ ബാഡ്ജ് ഓഫ് ഓണർ പ്രഖ്യാപിച്ചത് കോള്‍ഡ് കേസ് റീലിസ് ചെയ്ത അതേദിവസം എന്നത് മറ്റൊരു യാദൃശ്ചികത.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications