രാഹുല്‍ ഗാന്ധിയുടെ ഫണ്ട് വേണ്ട; 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ, കാരണം
മുക്കം : വയനാട് എം പി രാഹുല്‍ ഗാന്ധി അനുവദിച്ച തുക തിരിച്ചെടുക്കണമെന്ന് മുക്ക നഗരസഭ. മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക തിരിച്ചെടുക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത് . 40 ലക്ഷം രൂപ ഈ വര്‍ഷം ചെലവാക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ തുക തല്‍ക്കാലം റദ്ദാക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് മുക്കം നഗരസഭ സെക്രട്ടറി കളക്ടര്‍ക്കും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്കും കത്തയച്ചു .
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

സി എച്ച് സിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണെന്നും എം പി ഫണ്ടില്‍ നിന്നും അനുവദിച്ച തുക തനതുവര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു. മുക്കം നഗരസഭയുടെ കത്ത് ലഭിച്ചതിനാല്‍ ഫണ്ട് എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോഴിക്കോട് കളക്ടര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, മുക്കം നഗരസഭയുടെ നടപടക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തോട് കൂടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയും കിടത്തി ചികിത്സയും വേണമെന്നതടക്കമുള്ള ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുമ്പോഴാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച തുക ആശുപത്രി കമ്മിറ്റി വേണ്ടെന്നുവയ്ക്കുന്നത്.

2019- 20 പ്രാദേശിക ഫണ്ടില്‍ നിന്നാണ് എം പി കെട്ടിടനിര്‍മ്മാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചത്. മലയോറ മേഖലയിലെ ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന സാമൂഹിക ആരോഗ്യ കേന്ദ്രം അസൗകര്യങ്ങളാണ് ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായാണ് എം പി ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഈ അവസരമാണ് ആശുപത്രി അധികൃതര്‍ തട്ടിമാറ്റിയത്.

രാഹുല്‍ ഗാന്ധി അനുവദിച്ച തുക കെട്ടിട നിര്‍മ്മാണത്തിന് വേണ്ടെന്നും അത് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന് ശേഷം എം പി ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിക്കുമ്പോള്‍ 2021 ആഗസ്റ്റ് 27ന് അതേ തുക തന്നെ അനുവദിക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ നഗരസഭ വേണ്ടെന്നുവച്ചത്.

മുക്കത്ത് കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ഡ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സംരക്ഷണ സമിതി അടക്കം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഈ തീരുമാനം. കിഫ്ബിയില്‍ നിന്ന് ആരോഗ്യ കേന്ദ്രത്തിന് മൂന്ന് കോടിയോളം രൂപ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാന്‍ അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഫണ്ട് വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സി പി എം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം. രാഹുല്‍ഗാന്ധി എം.പി.യുടെ വികസനഫണ്ടിന് അയിത്തം പ്രഖ്യാപിച്ച മുക്കം നഗരസഭ ജനങ്ങളോട് മാപ്പുപറയണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുക്കം നഗരസഭയുടെ അനാസ്ഥ കാരണം ഏറെക്കാലമായി ദുരവസ്ഥയിലായ സി എച്ച് സി.ക്ക് എം പി.യുടെ ഫണ്ട് പുനര്‍ജീവന്‍ നല്‍കുമായിരുന്നെന്നും നേതാക്കള്‍ പറയുന്നു.

മലയോരമേഖലയിലെ നൂറുകണക്കിന് നിര്‍ധനരായ രോഗികള്‍ക്കു സാന്ത്വനമേകുമായിരുന്ന ഫണ്ട് രാഷ്ട്രീയതിമിരം ബാധിച്ച് തകിടം മറിച്ച എല്‍ ഡി എഫ. തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി യു ഡി എഫ്. നിയോജകമണ്ഡലം ജനറല്‍കണ്‍വീനര്‍ കെ ടി മന്‍സൂര്‍ പറഞ്ഞു.












Click it and Unblock the Notifications