കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫും ബിജെപിയും സംസ്ഥാനത്തിന്റെ സ്വൈരജീവിതം തകര്‍ക്കുന്നു: മുകുള്‍ വാസ്‌നിക്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ശബരിമലയുടെ പേരില്‍ എല്‍ഡിഎഫും ബിജെപിയും ഒത്തുക്കളിച്ച് സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ മോഡലില്‍ കലാപമുണ്ടാക്കാനാണ് ബി ജെ പി നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡി സി സിയില്‍ ചേര്‍ന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍,

വിശ്വാസികളോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്ത എല്‍ ഡി എഫിനും ബി ജെപിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ്. മോദി-അമിത് ഷാ കൂട്ടുക്കെട്ടിന്റെ വിപത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു. മോദിയുടെ യഥാര്‍ത്ഥ മുഖം കൂടുതല്‍ വ്യക്തമാകുമ്പോള്‍ സഖ്യകക്ഷികള്‍ പോലും കൈവിടുകയാണ്. ജനവികാരം വ്രണപ്പെടുത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇവര്‍ക്കെതിരായ ജനരോഷം കോണ്‍ഗ്രസിന്റെ വിജയക്കുതിപ്പിന് വേഗം നല്‍കും.

mukulvasnik-

വടകര, കോഴിക്കോട്, വയനാട് എന്നീ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് എം പിമാര്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. കോഴിക്കോട് എം പി എന്ന നിലയില്‍ എം കെ രാഘവന്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ മാതൃകാപരമാണ്. എ ഐ സി സി ആഹ്വാനപ്രകാരം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ശക്തി/ ലോക് സമ്പര്‍ക്ക് അഭിയാന്‍ പരിപാടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.

ഒരോ ബൂത്ത്-മണ്ഡലം തലങ്ങളിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ബൂത്ത് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി പ്രചരണം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സബര്‍മതി ഭവന പദ്ധതി മികവുറ്റ രീതിയില്‍ നടത്തുന്ന കോഴിക്കോട് ജില്ലാ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു

Kozhikode
English summary
Mukul vasnik against ldf and bjp on current situation kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X