കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ ഇനി പുനഃസംഘടനയെന്ന് മുല്ലപ്പള്ളി: പുനസംഘടന നടപ്പാക്കുമ്പോള്‍ കാര്യക്ഷമത പരിഗണിക്കും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസില്‍ ഇനി പുനഃസംഘടനയുടെ കാലമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന നടപ്പാക്കുമ്പോള്‍ കാര്യക്ഷമതയും പാര്‍ട്ടി കൂറുമൊക്കെ പരിഗണിക്കുമെന്നും മുല്ലപ്പള്ളി വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജംബോ കമ്മറ്റിയുണ്ടാവില്ല. എന്നാല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉടന്‍ ദില്ലിക്ക് പോകുമെന്നും തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനവും പുനസംഘടനക്ക് മാനദണ്ഡമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഞ്ചാം ഘട്ടത്തിനൊരുങ്ങി രാജ്യം; നിർണായക മണ്ഡലങ്ങളിൽ പോരാട്ടം, ബംഗാളിൽ അതീവ ജാഗ്രതഅഞ്ചാം ഘട്ടത്തിനൊരുങ്ങി രാജ്യം; നിർണായക മണ്ഡലങ്ങളിൽ പോരാട്ടം, ബംഗാളിൽ അതീവ ജാഗ്രത

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കാനുള്ള പോലീസ് അസോസിയേഷന്‍ നീക്കത്തില്‍ മുല്ലപ്പള്ളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡിജിപി ഇക്കാര്യം വിശദീകരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

16-mullapalli-ramachadran-

പോസ്റ്റല്‍വോട്ടിന്റെ കാര്യത്തില്‍ പോലീസുകാരില്‍ വ്യാപകമായി അമര്‍ഷമുണ്ട്. ഇതുസംബന്ധിച്ച് ആരാണ് ഉത്തരവ് നല്‍കിയതെന്ന് വ്യക്തമാകണം. ജനാധിപത്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി വോട്ടു രേഖപ്പെടുത്താനുള്ള അവകാശം പോലീസുകാര്‍ക്കുമുണ്ട്. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇക്കാര്യത്തില്‍ തനിക്കെതിരെ മാനനഷ്ട കേസിന് പോവുകയാണെങ്കില്‍ ഡിജിപിയുടെ ഇടപാടുകള്‍ സംബന്ധിച്ച് പറയാനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗിനെതിരെ ഉന്നയിക്കപ്പെട്ട കള്ളവോട്ട് ആരോപണത്തിലെ ആധികാരികതയില്‍ സംശയമുണ്ട്. വേട്ടെടുപ്പില്‍ കൃത്രിമത്വം നടത്തിയാല്‍ അതിനെ ന്യായീകരിക്കില്ല. കള്ളവോട്ട് സംബന്ധിച്ച് നീതി ലഭിക്കാന്‍ സുപ്രിംകോടതി വരെ പോകുമെന്നും വടകരയിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരി, കൂത്ത്പറമ്പ് മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നിട്ടുണ്ട്. കെ. മുരളീധരന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Kozhikode
English summary
Mullappally Ramachandran about congress's Re organization policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X