കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീപ്രവേശനം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.‌

ശബരിമലയിൽ നിലതെറ്റി കോൺഗ്രസ്, വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ നാശമെന്ന് സുധാകരൻശബരിമലയിൽ നിലതെറ്റി കോൺഗ്രസ്, വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ നാശമെന്ന് സുധാകരൻ

സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ സമയത്ത് കേരളഘടകത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഗാന്ധിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്.

millappelli-15

Recommended Video

cmsvideo
വെട്ടിലായി കേരളത്തിലെ കോൺഗ്രസ് | Oneindia Malayalam

ശാബാനു കേസില്‍ രാജീവ്ഗാന്ധിക്ക് നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്ന കാര്യം കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പാര്‍ട്ടിക്ക് അതിന്റെ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. അതത് പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതിയുണ്ട്. അതുകൊണ്ട് പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Mullappally ramachandran about rahul gandhis statement on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X