കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിത് ഷാക്കും കോടിയേരിക്കും ഒരേ സ്വരം; വയനാട് സ്ഥാനാർഥി പ്രഖ്യാപനത്തോടെ കേരളത്തിലെ സിപിഎം പരിഭ്രാന്തിയിലാണെന്ന് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

മാളിക്കടവ്: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്കും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ സ്വരമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നവമുതലാളിമാരുമായി അവിഹിത ചങ്ങാത്തമുള്ള ഇടതു സ്ഥാനാർഥികളെ ജനം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ കോഴിക്കോട് നോർത്ത് മണ്ഡലം പര്യടനം മാളിക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

<strong>ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നീക്കത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു; നിയമനടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും ശക്തമാക്കാന്‍ തീരുമാനം</strong>ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നീക്കത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു; നിയമനടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും ശക്തമാക്കാന്‍ തീരുമാനം

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥി പ്രഖ്യാപനത്തോടെ കേരളത്തിലെ സിപിഎം പരിഭ്രാന്തിയിലാണ്. ഇപ്പോൾ അമിത് ഷായും കോടിയേരിയും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. ഒരേ മനസ്, ഒരേ വാക്ക്, ഒരേ ചിന്ത. അമേത്തിയിൽ നിന്ന് ഒളിച്ചോടുന്നു എന്നാണ് ഇരുവരും പറയുന്നത്. ഈ പരസ്പര ചേർച്ചയും സാദൃശ്യവും സഹകരണവും ഇപ്പോൾ തുടങ്ങിയതല്ല.

Mullappally Ramachandran

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചരിത്രം മറന്നുപോകരുത്. 1977ൽ കൂത്തുപറമ്പിൽ മത്സരിച്ച പിണറായി വിജയനെ ജയിപ്പിക്കാൻ ആർഎസ്എസുകാർ രാപ്പകൽ ഓടിനടക്കുകയായിരുന്നു. പകരം ഉദുമയിൽ കെ.ജി മാരാരെ ജയിപ്പിക്കാൻ സിപിഎമ്മുകാരും കഠിനാധ്വാനം ചെയ്തു. സിപിഎം നേതാവ് അഡ്വ. പുരുഷോത്തമൻ ആയിരുന്നു തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

അതേ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച ശിവദാസമേനോന്റെ പ്രചാരണത്തിന് സാക്ഷാൽ എൽ.കെ അദ്വാനി എത്തി. ഒ. രാജഗോപാൽ ആയിരുന്നു വിവർത്തകൻ. സിപിഎമ്മും ജനസംഘവും ചേർന്നാണ് 1977ലെ കോൺഗ്രസിതര സർക്കാർ രൂപീകരിച്ചത്. 1989 ൽ വി.പി സിങ് പ്രധാനമന്ത്രി ആയപ്പോഴും ഇരുവരും ഒന്നായി.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ബിജെപിക്ക് സംഭാവന ചെയ്തത് സിപിഎം ആണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്വീകരണമൊരുക്കി. കണ്ണന്താനം ആദ്യം സന്ദർശിച്ചതും സി പി എം ഓഫിസാണ്. ബംഗാളിലെ സി പിഎം ഓഫിസുകൾ ബി ജെ പി ഓഫിസുകളായി മാറുന്നതു നാം കണ്ടു. ഈ നിലയിൽ എല്ലാ നിലക്കും ചിന്തയും പ്രവർത്തന ശൈലിയും പിന്തുടരുന്നവരാണ് സിപിഎമ്മുകാർ.

കെപിസിസിയുടെ അഭ്യർഥന പ്രകാരമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. അമേത്തിയിൽ അദ്ദേഹം ജയിക്കും. വയനാട്ടിൽ സർവകാല റെക്കോർഡോടെ ഭൂരിപക്ഷം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ എം പി ഫണ്ട് ഉപയോഗിച്ച മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോടെന്ന് സ്ഥാനാർഥി എം.കെ രാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ അദ്ദേഹം ഇടതുമുന്നണിയെ സ്വാഗതം ചെയ്തു.

നോർത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദലി അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. എം സുരേഷ് ബാബു, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കെ.സി അബു, വിദ്യ ബാലകൃഷ്ണൻ, നാസർ എസ്റ്റേറ്റ് മുക്ക്, എസ്.വി ഹസൻകോയ, എ. സഫറി, കെ.വി സുബ്രഹ്മണ്യൻ, ആഷിക് ചെലവൂർ , പി.കെ മാമുക്കോയ, കെ. സത്യനാഥൻ, എൻ.വി ബാബുരാജ്, സി. വീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Kozhikode
English summary
Mullappally Ramachandran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X