സി പി എം സ്ഥാനാര്‍ത്ഥി പട്ടിക ക്രിമിനലുകള്‍ക്ക് മാതൃക; കയ്യേറ്റക്കാർക്കും കൊലപാതകികൾക്കും സീറ്റ് നൽകിയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും ക്രിമനിലുകള്‍ക്ക് മാതൃക സൃഷ്ടിക്കുന്നതാണ് സിപിഎമ്മിന്റെ സ്ഥാനര്‍ത്ഥി പട്ടികയെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കയ്യേറ്റക്കാരും കൊലപാതക കേസുകളില്‍ പ്രതിയായവര്‍ക്കും സീറ്റ് നല്‍കി സിപിഎം ക്രിമിനലുകളെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് തെളിയിച്ചു കഴിഞ്ഞു. കടപ്പുറത്തു നടന്ന ജനമഹാറാലിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റുകളുടെ പാത അതേ പോലെ പിന്തുടരുന്ന, പൊള്ളയായ വാഗ്ദാനപ്പെരുമഴ നടത്തിയ മോദി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഒന്നും നടപ്പിലാക്കിയില്ലെന്നു മാത്രമല്ല വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനാധിപത്യ സംവിധാനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും മുഴുവനായും മോദി തകര്‍ത്തു. റാഫേല്‍ അഴിമതിയുടെ തെളിവുകളിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രി എന്നായിരിക്കും നരേന്ദ്ര മോദിയെ ചരിത്രം രേഖപ്പെടുത്തുക.

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും യുഡിഎഫ് വമ്പിച്ച ഭൂരിക്ഷത്തോടെ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി പദത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തെ തന്നെ മികവുറ്റ വികസിത രാജ്യമാക്കി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications