കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല: സുരേഷ് ഗോപിയോട് മുല്ലപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: തലശ്ശേരിയെക്കുറിച്ചുള്ള പരാമർശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ഇത് തള്ളിയതോടെ ബിജെപി പ്രതിസന്ധിയിലായ മണ്ഡലങ്ങളാണ് തലശ്ശേരിയും ഗുരുവായൂരും. ഗുരുവായൂരിൽ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്എന്നാൽ ഗുരുവായൂരിൽ കെഎൻഎ ഖാദർ വിജയിക്കണെമന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

ലവ് ജിഹാദും ബീഫ് നിരോധനവും; ചോദ്യം ഇഷ്ടപ്പെട്ടില്ല, ഇ ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയിലവ് ജിഹാദും ബീഫ് നിരോധനവും; ചോദ്യം ഇഷ്ടപ്പെട്ടില്ല, ഇ ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

 ബിജെപി വോട്ട് തേടില്ല

ബിജെപി വോട്ട് തേടില്ല

തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയിൽ നിന്ന് വോട്ട് ആവശ്യപ്പെടില്ലെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒഴികെയുള്ള എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടേയും വോട്ട് സ്വീകരിക്കുമെന്നും കോ-ലി-ബീ സഖ്യമെന്ന ആരോപണം ഉയർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയ്ക്ക് വിഷയദാരിദ്ര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ഷംസീറിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയ പരിചയക്കുറവ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 എന്തുകൊണ്ട് തെറ്റ് പറ്റി?

എന്തുകൊണ്ട് തെറ്റ് പറ്റി?

നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാര്യം ആർഎസ്എസ് നേതൃത്വമാണ് സൂക്ഷ്മമായി പരിശോധിക്കാറ്. അത്രയും കൃത്യതയോട് കൂടിയാണ് പരിശോധിക്കാറും നോമിനേഷൻ കൊടുക്കാറുമുള്ളത്. പിന്നെ എങ്ങനെ ഈ കൈത്തെറ്റ് പറ്റി? അചിന്തനീയം, അവിശ്വസനീയം എന്നാണ് ഇതേക്കുറിച്ച് തനിക്ക് പറയാനുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ഷംസീർ ജയിക്കരുത്

ഷംസീർ ജയിക്കരുത്

എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത രണ്ട് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേഷ് ഗോപി കെഎൻഎ ഖാദറിന്റെ പേര് പറഞ്ഞത്. തലശ്ശേരിയിലെ കാര്യം ചോദിച്ചപ്പോള്‍ ആരാണ് അവിടെ സ്ഥാനാർത്ഥിയെന്ന് സുരേഷ് ഗോപി ചോദിക്കുകയും ചെയ്തു. ഷംസീർ എന്ന് മറുപടി ലഭിച്ചതോടെ ഷംസീർ ഒരു കാരണവശാലും വിജയിക്കരുതെന്ന് മറുപടി നൽകുകയും ചെയ്തു.

കെഎൻഎ ഖാദറിന്

കെഎൻഎ ഖാദറിന്


ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലങ്ങളിൽ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് ആദ്യം പറഞ്ഞെങ്കിലും നോട്ടക്കല്ലെങ്കിൽ മറ്റാർക്ക് വോട്ട് ചെയ്യുമെന്ന ചോദ്യം വന്നതോടെ കെഎൻഎ ഖാദറിന് വോട്ടുചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെഎൻഎ ഖാദറിനെ തനിക്ക് നന്നായി അറിയാമെന്നും മുസ്ലിം ലീഗ് കെഎൻഎ ഖാദർ തന്നെ ഗുരുവായൂരിൽ വിജയിക്കണമെന്നും കൂട്ടിച്ചേർത്തു. ന്യൂസ് 18 സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

 തലശ്ശേരിയിൽ നോട്ടയ്ക്കോ?

തലശ്ശേരിയിൽ നോട്ടയ്ക്കോ?

തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എഎൻ ഷംസീർ ഒരു കാരണവശാലും വിജയിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. നോട്ടയ്ക്ക് അല്ലെങ്കിൽ സിപിഎമ്മിനെതിരെയാണ് വോട്ട് ചെയ്യേണ്ടതെന്നും തൃശ്ശൂരിലെ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണയ്ക്കാൻ ചില നീക്കങ്ങളെല്ലാം ബിജെപി നടന്നിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ തന്നെ ഇതിന് എതിർപ്പുയർന്നതോടെ ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നില്ല.

 രണ്ടിടത്ത് തിരിച്ചടി

രണ്ടിടത്ത് തിരിച്ചടി


ഗുരൂവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളിയതാണ് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാതെ സത്യവാങ്മൂലം സമർപ്പിച്ചത് ചൂണ്ടിക്കാണിച്ചാണ് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക വരണാധികാരി തള്ളിയത്. തലശ്ശേരിയിൽ എൻ ഹരിദാസനായിരുന്നു പത്രിക സമർപ്പിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പിന്റെ അഭാവത്തിലാണ് പത്രിക തള്ളിയത്. തലശ്ശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പാർട്ടി വെട്ടിലായി

പാർട്ടി വെട്ടിലായി


ഗുരുവായൂരിലും തലശ്ശേരിയിലും നിർണ്ണായക സ്വാധീനമുള്ള ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോയതിന് പിന്നാലെ സുരേഷ് ഗോപിയുടെ പ്രസ്താവന കൂടിയായതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപിയുടേത് വ്യക്തിഗത നിലപാടാണ് എന്ന് പറഞ്ഞാണ് സുരേഷ് ഗോപി രക്ഷപ്പെടാൻ ശ്രമിക്കുന്നത്.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

Kozhikode
English summary
Mullappally Ramachandran against Suresh Gopi over his statement on NDA candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X