• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം: കെകെ രമയ്ക്ക് ഉപാധികളോടെ പിന്തുണയെന്ന് മുലപ്പള്ളി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമായി തുടരുമ്പോൾ വടകരയിൽ എൽഡിഎഫിനെ വിജയം തുണയ്ക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് നേതൃത്വം സമ്മർദ്ദം ചെലുത്തിയതോടെയാണ് ആർഎംപി കെകെ രമയെ വടകരയിൽ സ്ഥാനാർത്ഥിയാക്കുന്നത്. ആദ്യം എൻ വേണുവിനെ വടകരയിൽ മത്സരിപ്പിക്കാനായിരുന്നു ആർഎംപിയുടെ തീരുമാനം എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിനൊടുവിലാണ് കെകെ രമയെ മത്സരിപ്പിക്കാൻ ധാരണയാവുന്നത്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ഇടതുകോട്ട പിടിക്കാന്‍ നവതന്ത്രവുമായി കോണ്‍ഗ്രസ്; ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദേശം, പ്രിയങ്ക വന്നാല്‍...

നിരുപാധിക പിന്തുണ

നിരുപാധിക പിന്തുണ

വടകരയിൽ കെകെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണ്. എന്നാൽ വടകരയിൽ വിജയം എൽഡിഎഫിനൊപ്പമായിരിക്കില്ലെന്നും മുല്ലപ്പള്ളി പറയുന്നു. ഇവിടെ വിജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നമാണ്. കെ കെ രമയ്ക്കൊപ്പം ഇന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം തന്നെ കോൺഗ്രസുമായി യാതൊരു പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ കെ രമയും വ്യക്തമാക്കിയിട്ടുണ്ട്.

 മുഖ്യമന്ത്രിക്കെതിരെ

മുഖ്യമന്ത്രിക്കെതിരെ

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ മുല്ലപ്പള്ളി ആർഭാടവും ധൂർത്തും നടത്തുന്ന അദ്ദേഹത്തിന് ആക്ഷേപം ഉന്നയിക്കാനുള്ള അർഹതയിലലെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരായ രൂക്ഷ വിമർശനത്തിനും ഇതോടൊപ്പം മറുപടി നൽകുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരുടേയും അന്നം മുടക്കിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. പിആറിന് വേണ്ടി സംസ്ഥാന സർക്കാർ 1000 കോടി ചെലവഴിച്ചെന്ന ആക്ഷേപങ്ങളോടുള്ള മറുപടിയായിരുന്നു ഇത്.

ഇരട്ടത്താപ്പോ?

ഇരട്ടത്താപ്പോ?

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയതോടെ സിപിഎമ്മിന്റെ നിലപാടിനെക്കുറിച്ച് പലതരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും രംഗത്തെത്തുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിൽ ആശയ പ്രതിസന്ധിയുണ്ടെന്നും പാർട്ടി തരം പോലെ നിലപാട് മാറ്റുന്നുണ്ടെന്നും അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. മന്ത്രിക്കെതിരെ പല രേഖകളും തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും

മുഖ്യമന്ത്രിക്കും സ്പീക്കർക്കും

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നവരുടെ പാർട്ടിയാണ് ഇതെന്ന് ഓർമ വേണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതിന് പിന്നിൽ കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി പരസ്യസംവാദത്തിന് തയ്യാറാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ആർഎംപിക്ക് പിന്തുണ

ആർഎംപിക്ക് പിന്തുണ

തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫുമായി ബാന്ധവമുണ്ടാക്കാൻ ആർഎംപി ശ്രമിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം ഇക്കാര്യത്തിലെ പ്രതിസന്ധി വർധിപ്പിച്ചെങ്കിലും രമയെ സ്ഥാനാർത്ഥിയാക്കിയാൽ മാത്രമേ ആർഎംഎപിയെ പിന്തുണയ്ക്കുകയുള്ളൂവെന്ന് കോൺഗ്രസിലെ മുല്ലപ്പള്ളി അടക്കമുള്ള നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് രമയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. എന്നാൽ ആർഎംപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചെറിയ കല്ലുകടിയ്ക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. ഉപാധികളില്ലാതെ പിന്തുണ നൽകണമെന്ന് കെ മുരളീധരൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയിട്ടില്ല.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

കെ മുരളീധരൻ
Know all about
കെ മുരളീധരൻ
Kozhikode

English summary
Mullappally Ramachandran expresses confidence in winning Vadakara seat in assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X