Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം; ഫാസിസ്റ്റ് ഭരണാധികാരിക്ക് ജനംകൊടുത്ത മറുപടിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: നാലര വര്‍ഷം ജനങ്ങളെ വഞ്ചിച്ച ഫാസിസ്റ്റ് ഭരണാധികാരിക്ക് ജനംകൊടുത്ത മറുപടിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാലത്തിന്റെ ചുവരെഴുത്താണിത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സാധാരണ ജനങ്ങളെയും കര്‍ഷകരെയും യുവാക്കളെയും വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്.

വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഭരണനടപടികളെല്ലാം എതിര്‍പ്പ് നേരിട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനു പകരം ക്ഷേത്രം നിര്‍മിക്കാനും പ്രതിമ മോഡി കൂട്ടാനുമാണ് കേന്ദ്രം ശ്രദ്ധിച്ചത്. റഫാല്‍, വ്യാപം തുടങ്ങിയ അഴിമതികളും ഇന്ധനവിലയും വിലക്കയറ്റവും മോദിയുടെ പതനത്തിന് ആക്കംകൂട്ടി. ഒടുവില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുമെല്ലാം പ്രധാനമന്ത്രിക്ക് ഡസന്‍ കണക്കിന് റാലികളില്‍ പങ്കെടുക്കേണ്ടി വന്നു. അവിടങ്ങൡ സഹസ്രകോടികള്‍ ഒഴുക്കി. പക്ഷെ മോദിപ്രഭാവം ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്തത്.

Mullappally Ramachandran

സെമിഫൈനലിന്റെ ആഘാതത്തില്‍നിന്ന് ബിജെപിക്കു കരകയറാനാവില്ല. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അതിശക്തമായ മുന്നേറ്റം എല്ലാ മതേതര ജനധിപത്യ ശക്തികള്‍ക്കും ആവേശം പകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+