കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവിധി പറയുന്നു മാറിനില്‍ക്കൂ; പിണറായിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയോട് 'മാറിനില്‍ക്കങ്ങോട്ട്' എന്നാണ് ഈ ജനവിധി പറയുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെണം. മുഖ്യമന്ത്രിയുടെ അഹന്തയ്ക്കും ധിക്കാരത്തിനും എതിരായ വിധിയാണിത്.

ഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചുഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. അന്ന് എ കെ ആന്റണി കാണിച്ച മാതൃകയും മാന്യതയും രാഷ്ട്രീയ അന്തസുണ്ടെങ്കില്‍ പിണറായി വിജയന്‍ ഇപ്പോള്‍ രാജിവെച്ച് കാണിക്കട്ടെയെന്ന് മുല്ലപ്പള്ളി വെല്ലുവിളിച്ചു. ഡി സി സി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

mullappallyramachandran-1

ശൈലി മാറ്റില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരമാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കു നേരെയാണ് പിണറായി വിജയന്‍ കൊഞ്ഞനം കുത്തുന്നത്. ജനങ്ങളെ ദാസന്‍മാരായി കാണുന്ന നാടുവാഴി സംസ്‌കാരമാണ് അദ്ദേഹത്തിന്റേത്. എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയുടെ ആരാധകരായ യുവനേതാക്കളും ഇതേ അഹന്തയാണ് പിന്‍തുടരുന്നത്. സര്‍ക്കാര്‍ പ്രളയത്തോളം വലിയ ദുരന്തമാണെന്ന് തെളിയിച്ചു കഴിഞ്ഞു. പിണറായിയുടെ മണ്ഡലത്തില്‍ പോലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്ക് ലീഡ് നേടാനായില്ല.

അഹന്തയ്ക്കുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ കഴിയുമെങ്കില്‍ അത് ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുക്കുമായിരുന്നു. പൊതുസമൂഹത്തിലുള്ളവരെ നികൃഷ്ടജീവിയെന്നും പരനാറിയെന്നും മാടമ്പിയെന്നൊക്കെ വിളിച്ച് അപമാനിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊതുസമൂഹം അതെല്ലാം ഇപ്പോള്‍ തിരിച്ച് വിളിക്കുന്നത് പോലെയാണ് വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുപോലെ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ നിലപാടാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. പക്ഷേ മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കില്‍ കേരളത്തിലെ സിപിഎമ്മിന് ബംഗാളിലെ അവസ്ഥ വരും. അതു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കാരണം സിപിഎമ്മിനു പകരം വരുന്നത് സംഘപരിവാര്‍ ശക്തികളാകുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
കേരളം ഞെട്ടിയ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ

തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുകയാണ്. പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോയതുകൊണ്ടാണ് വിജയം നേടിയത്. കേരളത്തില്‍ യുഡിഫിന്റെ നിലപാട് ശരിയായിരുന്നു എന്നാണ് വിജയം വ്യക്തമാക്കുന്നത്. സിപിഎമ്മിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പ്രസക്തി നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ചത് അവര്‍ക്ക് ആര്‍എസ്എസ് മനസുള്ളത് കൊണ്ടാണ്. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് ശരിയായിരുന്നുവെന്നും ശബരിമല പ്രശ്‌നം ബാധിച്ചിട്ടില്ല എന്ന് പറയുന്ന മുഖ്യമന്ത്രി യാഥാര്‍ഥ്യബോധത്തോടെ വസ്തു നിഷ്ഠമായി സാഹചര്യത്തെ വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിക്കു ശബരിമലയില്‍ പോലും മുന്നിട്ടു നില്‍ക്കാന്‍ സാധിച്ചില്ല. മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയത് എന്തുകൊണ്ടാണെന്നും ബിജെപി യുടെ വോട്ടുകള്‍ എവിടെപ്പോയി എന്ന് നേതൃത്വം വ്യക്തമാക്കണം.

Kozhikode
English summary
Mullappally Ramachandran seeks resignation of Pinarayi Vijayan after setback in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X