കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാറാട് സ്വദേശിയായ ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്തു സംഘമെന്നു സംശയം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രണ്ടാഴ്ച മുന്‍പ് മാറാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണ കള്ളക്കടത്തു സംഘമെന്ന് പൊലീസിനു സംശയം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരന്‍ മുസഫര്‍ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രക്കിടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

<strong>മോദിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, ദുര്യോധനപോലെ തകരുമെന്ന് പ്രിയങ്ക; മറുപടിയുമായി അമിത് ഷാ...</strong>മോദിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, ദുര്യോധനപോലെ തകരുമെന്ന് പ്രിയങ്ക; മറുപടിയുമായി അമിത് ഷാ...

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസാവസാനം മുസഫറിന്റെ ബന്ധുക്കള്‍ മാറാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന് കണ്ടെത്തിയത്.

Kidnap

വിദേശത്തുനിന്ന് ആറുമാസം മുന്‍പ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വര്‍ണം കൊടുത്തുവിട്ടിരുന്നുവത്രെ. മുസഫര്‍ നാട്ടിലെത്തിയാല്‍ ഇത് കൈമാറണമൊയിരുന്നു വ്യവസ്ഥ. എന്നാല്‍ സ്വര്‍ണം മുസഫര്‍ കൈമാറിയില്ല. ഇതിനു ശേഷം മുസഫര്‍ വിദേശത്തേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരന്നുുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സിഐ ദിലീസിന്റേയും എസ്‌ഐ തോമസ് കെ സെബാസ്റ്റിന്റേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസഫര്‍ 24 ന് ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായില്‍നിന്നു മുസഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്ന് മുസഫറില്‍നിന്ന് അറിയാനായതായും പോലീസ് വ്യക്തമാക്കി. കാണാതായെന്ന പരാതി ലഭിച്ചതിനു ശേഷവും മുസഫര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ദുബായ് പൊലീസിലെ സ്ഥിരം ജീവനക്കാരനാണോ മുസഫര്‍ എന്നതില്‍ അവ്യക്തതയുണ്ടെും താത്കാലിക ജീവനക്കാരനായിരിക്കാമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

Kozhikode
English summary
Mumbai police official kidnapped by smuggling gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X