കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധൈര്യമുണ്ടെങ്കില്‍ ആരോപണം അന്വേഷിക്കുക, ഫിറോസിനെതിരെ കേസെടുക്കുകയല്ല വേണ്ടതെന്ന് മുനവ്വറലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്‌ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ചു കേസെടുത്തതെന്ന് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍.

<strong>പതിനാറുകാരിയെ പ്രലോഭിപ്പിച്ച് മൊബൈൽ ഫോണിൽ ചിത്രം പകർത്തി; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപപ്പിച്ചു, പീഡിപ്പിക്കാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!</strong>പതിനാറുകാരിയെ പ്രലോഭിപ്പിച്ച് മൊബൈൽ ഫോണിൽ ചിത്രം പകർത്തി; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപപ്പിച്ചു, പീഡിപ്പിക്കാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല. രണ്ട് മന്ത്രിമാര്‍ക്കെതിരെയും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നേരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ട് ഇതുവരെ യാതൊരു തലത്തിലുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനകം വിജിലന്‍സില്‍ രണ്ട് പരാതി നല്‍കിയിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അപ്പോഴാണ് സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയില്‍ ധൃതി പിടിച്ച് കേസെടുത്തിരിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.

Munawar Ali

യൂത്ത് ലീഗ് നടത്തുന്ന സമര പോരാട്ടങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം‍ ഉന്നയിക്കപ്പെട്ട അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എതിര്‍ ശബ്ദങ്ങളെ കേസെടുത്ത് ഇല്ലാതാക്കുന്ന മോദിയുടെ ഫാസിസ്റ്റ് ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. പി.കെ ഫിറോസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പഞ്ചായത്ത്‌ / മുനിസിപ്പൽ തലത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ നജീബ് കാന്തപുരവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Kozhikode
English summary
Munavarali Thangal on Firoz issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X