കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി മോഹനനെതിരെ വധശ്രമം; പ്രതികളുടെ ലക്ഷ്യം മോഹനനെ അപായപ്പെടുത്തലും ഓഫീസ് തകർക്കലുമെന്ന് പോലീസ്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിപിഎം കോഴിക്കോട ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് നേതാക്കള്‍ പിടിയിലായി. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് രൂപേഷ്, നാദാപുരം സ്വദേശി ഷിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നാല് പേര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും മൂന്നുപേരാണ് ഹാജരായത്.

<strong>കനത്തമഴയില്‍ വട്ടവടയില്‍ വ്യാപക കൃഷിനാശം; അടിയന്തര സഹായം വേണമെന്ന് കര്‍ഷകര്‍!!!</strong>കനത്തമഴയില്‍ വട്ടവടയില്‍ വ്യാപക കൃഷിനാശം; അടിയന്തര സഹായം വേണമെന്ന് കര്‍ഷകര്‍!!!

പഴയ കേസുകളിലുള്‍പ്പെട്ട പ്രതികളുടെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താന്‍ സാധിച്ചത്. ശാസ്ത്രീയമായ രീതിയില്‍ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് ഐപിസി 307-ാം വകുപ്പ് പ്രകാരവും സംഘം ചേര്‍ന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തതിന് 143, 144, 147, 148, 149, 458 വകുപ്പുകള്‍ പ്രകാരവും സ്‌ഫോടക വസ്‌തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസറ്റര്‍ ചെയ്‌തത്.

RSS workers

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിനായിരുന്നു കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് പി മോഹനന് നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞത. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിന്റെ മുറ്റത്ത വെച്ച് അഞ്ചോളം വരുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് വധശ്രമം നടത്തിയത്. കാറില്‍ വന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ ക്രിമിനലുകള്‍ ബോംബെറിയുകയായിരുന്നു.

മാവിന്‍ചില്ലയില്‍ തട്ടി ബോംബ് പൊട്ടിയതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. രണ്ട് ബോംബാണ് എറിഞ്ഞത്. പൊട്ടാത്ത ബോംബ് ഓഫീസ് മുറ്റത്തുനിന്ന് കണ്ടുകിട്ടി. ബോംബ് ചീളുകള്‍ തെറിച്ച് ജില്ലാകമ്മിറ്റി ഓഫീസിന്റെ ചില്ല് തകര്‍ന്നു. നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടറിന് കേടുപറ്റി. ഓഫീസില്‍ പത്തോളം പേരുണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയെ അപായപ്പെടുത്തുകയും ഓഫീസ് തകര്‍ക്കുകയുമായിരുന്നു ലക്ഷ്യം. അക്രമികള്‍ സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചത്.

Kozhikode
English summary
Murder attempt against CPM Kozhikode district secretary P Mohanan follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X