സംഗീത സംവിധായകന്‍ ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് (83) അന്തരിച്ചു. ഇന്ന് രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു മരണപ്പെട്ടത്. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ് ബിച്ച ബാബുരാജ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളിലൂടെ പി. സക്കീര്‍ ഹുസൈന്‍ എഴുതിയ പുസ്തകവും രചിച്ചിരുന്നു. മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന , ഫര്‍ഹാദ്, ഷംന. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍












Click it and Unblock the Notifications