കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണം പരസ്പര ധാരണയോടെ: മുസ്‌ലിം ലീഗ് , സിപിഎം- ബിജെപി ബാന്ധവം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ സംഘ്പരിവാര്‍ ആക്രമണം അപലപനീയവും ഒറ്റക്കെട്ടായി ചെറുക്കേണ്ട തിന്മയുമാണെന്ന് മുസ്ലിംലീഗ്. കേരളത്തെ സംഘര്‍ഷഭൂമിയാക്കി മുതലെടുക്കാനുള്ള സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണിതെന്ന് മുസ്ലിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് കേരളത്തില്‍ സിപിഎമ്മുമായി രഹസ്യബാന്ധവത്തിലാണ് ബിജെപി.

പ്ലാൻ ബി, ശബരിമലയിൽ രക്തം വീഴ്ത്താൻ പദ്ധതിയിട്ടെന്ന പരാമർശം; രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനും ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാനും പരസ്പരണ ധാരണയോടെ നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ്. സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണവും ആശ്രമം തീവെപ്പും ആസൂത്രിതമാണ്. നിഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ അക്രമണോത്സുകത കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ല.

sandeepdd-1


ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ കോടതി വിധിയുടെ പേരില്‍ തന്ത്രിമാര്‍ക്കും പൂജാരിമാര്‍ക്കുമെതിരായി മുഖ്യമന്ത്രി പ്രകോപനപരമായ ആക്ഷേപങ്ങള്‍ സൃഷ്ടിക്കുന്നത് ബോധപൂര്‍വ്വമാണ്. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും അഭിമാന ഭൂമികയായ കേരളത്തെ കലാപത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിയിട്ട് കുളംകലക്കി മീന്‍പിടിക്കല്‍ തന്ത്രമാണ് കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ നടത്തുന്നത്.

ഗുജറാത്ത് വംശഹത്യയിലും ഗോസംരക്ഷണത്തിന്റെ പേരിലും ആളുകളെ കൊന്നുതള്ളിയ സംഘ്പരിവാറിനും ടി.പി ചന്ദ്രശേഖരന്‍ മുതല്‍ അരിയില്‍ ശുക്കൂര്‍ വരെയുള്ളവരെ അറുംകൊല ചെയ്ത സി.പി.എമ്മിനും മനുഷ്യരക്തം കൊണ്ട് വളരുകയെന്ന അപരിഷ്‌കൃത സമീപനമാണുള്ളത്. അത്തരം മനോഗതിക്കാരെ മാനവസ്‌നേഹത്തില്‍ വിശ്വസിക്കുന്നവര്‍ ചെറുത്ത് തോല്‍പ്പിക്കുകയെന്നതാണ് ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള പോംവഴി.

sabarimalamain-

വാക്കുകള്‍ക്ക് അപ്പുറം ശക്തമായ നടപടി സ്വീകരിക്കാതെ സംഘ്പരിവാറിന് വളരാനുള്ള പൊടിക്കൈകളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വേദിയിലേക്ക് ബോംബെറിഞ്ഞ പ്രതികളെയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞ പ്രതികളെയും പിടികൂടാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പിണറായി സര്‍ക്കാറിന് ആയിട്ടില്ല. ഇതേ വഴിക്കാണ് സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണ കേസ്സും കൈകാര്യം ചെയ്യുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

Kozhikode
English summary
muslim about attack against sandeepanandagiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X