കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎഎസ്; പിന്നാക്ക വിഭാഗങ്ങള്‍ ഒരുമിച്ചു നിന്നു, ഇടതുസര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ മൂന്ന് സ്ട്രീമിലും സംവരണം നടപ്പിലാക്കണമൊവശ്യപ്പെട്ട് മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ദളിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങള്‍ ഉയര്‍ത്തിയ വാദഗതികള്‍ ന്യായമാണെന്ന് സമ്മതിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുമിച്ചുനിന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്നാക്ക വിരുദ്ധ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ഇത് വ്യക്താമാക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക സംവരണത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട ഏക സംസ്ഥാന ഗവണ്‍മെന്റാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്‍ പാസാക്കിയപ്പോള്‍ പ്രകാശ വേഗതയിലാണ് അതിന്റെ തുടര്‍ നടപടികള്‍ കേരള ഗവണ്‍മെന്റ് സ്വീകരിച്ചത്.

kpamajeed-1

ഇടതു സര്‍ക്കാരിന്റെ പിന്നാക്ക വിരുദ്ധ സമീപനങ്ങള്‍ക്കും ഭാവിയില്‍ ഇതുസംബന്ധമായി ഉണ്ടാകാന്‍ ഇടയുള്ള നടപടികള്‍ക്കുമെതിരെ പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുമിച്ച് പോരാടേണ്ടത്തിന്റെ അനിവാര്യതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് താല്‍ക്കാലികമായി കീഴടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായത്. തെരഞ്ഞെടുപ്പിനു ശേഷം ഈ സമീപനത്തില്‍ മാറ്റം വരാനുള്ള സാധ്യത ന്യായമായും സംശയിക്കാം. പിന്നാക്ക, ദളിത്, ന്യൂനപക്ഷങ്ങള്‍ ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

Kozhikode
English summary
muslim about state government and reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X