കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

Google Oneindia Malayalam News

കോഴിക്കോട്: 18ല്‍ നിന്ന് സീറ്റ് നില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പ്രമുഖരെ കളത്തിലിറക്കിയാണ് ഇത്തവണ പോരിനിറങ്ങുന്നത് എന്നാണ് വിവരം. 2016ല്‍ നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കണം, ഒപ്പം തന്നെ നിലവില്‍ ആശങ്കയിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയും വേണം. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി തിരിച്ചുപിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.

കാരാട്ട് റസാഖ് എംഎല്‍എയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ലീഗ് നേതൃത്വം എംകെ മുനീറിനെ കൊടുവള്ളിയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുകയാണ്. കോഴിക്കോട് സൗത്തില്‍ മറ്റു രണ്ടുപേരാണ് പട്ടികയില്‍. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

കൊടുവള്ളിയും താനൂരും

കൊടുവള്ളിയും താനൂരും

2016ല്‍ മുസ്ലിം ലീഗ് മല്‍സരിച്ചത് 24 മണ്ഡലങ്ങളിലായിരുന്നു. ഇതില്‍ 18 സീറ്റില്‍ വിജയിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ച മണ്ഡലങ്ങലായിരുന്നു മലപ്പുറത്തെ താനൂരും കോഴിക്കോട്ടെ കൊടുവള്ളിയും. രണ്ടിടത്തും വിജയിച്ചത് യുഡിഎഫ് വിമതരാണ്. ഈ രണ്ട് മണ്ഡലങ്ങള്‍ എന്തുവില കൊടുത്തും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

മുനീര്‍ മണ്ഡലം മാറിയേക്കും

മുനീര്‍ മണ്ഡലം മാറിയേക്കും

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലിം ലീഗ് നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീറാണ് കഴിഞ്ഞ തവണ ജയിച്ചത്. 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി മുനീര്‍ ജയിച്ചെങ്കിലും ഇത്തവണ ചില മാറ്റങ്ങള്‍ മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുന്നു. എംകെ മുനീറിനെ കൊടുവള്ളി മണ്ഡലത്തിലേക്ക് മാറ്റാനാണ് ആലോചന.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍

കൊടുവള്ളിയില്‍ മുതിര്‍ന്ന ശക്തനായ നേതാവിനെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. പ്രാദേശികമായ ചില എതിര്‍പ്പുകള്‍ ഇക്കാര്യത്തിലുണ്ട്. എന്നാല്‍ പാണക്കാട് ഹൈദരലി തങ്ങള്‍ നിര്‍ദേശിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ എന്ന് ജില്ലാ നേതാക്കള്‍ പറയുന്നു.

ഞെട്ടിച്ച മാറ്റം

ഞെട്ടിച്ച മാറ്റം

2016ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കാരാട്ട് റസാഖ് ഇടതുസ്വതന്ത്രനായി മാറിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം മുസ്ലിം ലീഗ് യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരാട്ട് റസാഖ് ഇടതുപക്ഷ സ്വതന്ത്രനായി മാറിയത്.

ആ വാര്‍ത്ത ശരിയല്ല

ആ വാര്‍ത്ത ശരിയല്ല

കാരാട്ട് റസാഖിനെ മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തിക്കാന്‍ ചില ശ്രമം നടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം ഇത് ശരിവെക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ മധ്യസ്ഥതയില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തി എന്നാണ് കാരാട്ട് റസാഖ് പറഞ്ഞത്. എന്നാല്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇക്കാര്യം തള്ളുകയാണ് ചെയ്തത്.

ഇനി അറിയേണ്ടത് ഇതാണ്

ഇനി അറിയേണ്ടത് ഇതാണ്

കാരാട്ട് റസാഖ് തന്നെയാകും ഇടതുപക്ഷ സ്വതന്ത്രനായി കൊടുവള്ളിയില്‍ ഉണ്ടാകുക എന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആര് എന്നാണ് അറിയേണ്ടത്. പ്രാദേശിക നേതാക്കള്‍ മല്‍സരിക്കണമന്ന് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ എംകെ മുനീറിനെ ഇവിടെ മല്‍സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം.

കോഴിക്കോട് സൗത്തിലെ പട്ടിക

കോഴിക്കോട് സൗത്തിലെ പട്ടിക

എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയാല്‍ കോഴിക്കോട് സൗത്തില്‍ രണ്ടു പേരെയാണ് മുസ്ലിം ലീഗ് പരിഗണിക്കുന്നത്. ഒന്ന് വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറാണ്. മറ്റൊന്ന് കോഴിക്കോട് സൗത്തിലെ മുന്‍ എംഎല്‍എ പിഎംഎ സലാം ആണ്. ഇവരില്‍ ആര് എന്ന കാര്യത്തിലാണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്.

വേങ്ങര ഒഴിയുമെന്ന് ഖാദര്‍

വേങ്ങര ഒഴിയുമെന്ന് ഖാദര്‍

കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മല്‍സരിച്ച വേളയിലാണ് വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ എത്തിയത്. നേരത്തെ അദ്ദേഹം വള്ളിക്കുന്ന് മണ്ഡലത്തെ പ്രതിനീധികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കാന്‍ വീണ്ടും തയ്യാറെടുക്കുമ്പോള്‍ വേങ്ങര വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഖാദര്‍ പറഞ്ഞുകഴിഞ്ഞു. പകരം മണ്ഡലവും അദ്ദേഹം പ്രതീക്ഷിക്കുന്നു.

സലാമിന് താല്‍പ്പര്യം തിരൂരങ്ങാടി

സലാമിന് താല്‍പ്പര്യം തിരൂരങ്ങാടി

ഈ സാഹചര്യത്തിലാണ് കെഎന്‍എ ഖാദറിനെ കോഴിക്കോട് സൗത്തില്‍ പരിഗണിക്കുന്നത്. അതേസമയം, പിഎംഎ സലാം ഐഎന്‍എല്ലില്‍ ആയിരിക്കെ ഇടതുപക്ഷ പിന്തുണയില്‍ ജയിച്ച മണ്ഡലമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെയും ഇവിടെ പരിഗണിക്കുന്നുണ്ട്. പക്ഷേ, സലാമിന് താല്‍പ്പര്യം സ്വന്തം നാടായ തിരൂരങ്ങാടിയില്‍ മല്‍സരിക്കാനാണ്.

അബ്ദുറബ്ബ് മാറിയാല്‍

അബ്ദുറബ്ബ് മാറിയാല്‍

തിരൂരങ്ങാടി സിറ്റിങ് എംഎല്‍എ പികെ അബ്ദുറബ്ബ് ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. അദ്ദേഹം മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷേ, നിരവധി തവണ ജയിച്ച വ്യക്തി എന്ന നിലയില്‍ അബ്ദുറബ്ബിനെ മാറ്റിനിര്‍ത്താമെന്ന ചര്‍ച്ചയും നടക്കുന്നു. അബ്ദുറബ്ബ് മാറിയാല്‍ സലാം ഒരുപക്ഷേ തിരൂരങ്ങാടിയിലെത്തും. കെഎന്‍എ ഖാദര്‍ കോഴിക്കോട് സൗത്തിലും മുനീര്‍ കൊടുവള്ളിയിലും മല്‍സരിച്ചേക്കും.

താനൂരില്‍ ലീഗിന് പ്രതീക്ഷ

താനൂരില്‍ ലീഗിന് പ്രതീക്ഷ

മുസ്ലിം ലീഗിന് കഴിഞ്ഞ തവണ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട മലപ്പുറം താനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കവും ലീഗ് നേതൃത്വം തുടങ്ങിയിട്ടുണ്ട്. യുവ നേതാവിനെയും മണ്ഡലത്തില്‍ തന്നെയുള്ള മറ്റൊരു വ്യക്തിയെയുമാണ് താനൂരില്‍ പരിഗണിക്കുന്നത്. ഇത്തവണ വിജയം എളുപ്പമാണെന്ന മുസ്ലിം ലീഗ് കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ലീഗിന് അനുകൂലമായിരുന്നു.

Recommended Video

cmsvideo
Pre pole survey of asianet and 24 news

Kozhikode
English summary
Muslim League Consider KNA Khader and PMA Salam in Kozhikode South in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X