കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

Google Oneindia Malayalam News

കോഴിക്കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മല്‍സരിച്ചത് 24 സീറ്റുകളിലാണ്. 18 സീറ്റില്‍ വിജയിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ മുന്നണിയിലെ ചില കക്ഷികള്‍ കൊഴിഞ്ഞുപോയ ഒഴിവില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുവാങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റും മലബാറില്‍ തന്നെയാകും. തെക്കന്‍ കേരളത്തില്‍ മുമ്പ് മല്‍സരിച്ച സീറ്റുകളിലും മുസ്ലിം ലീഗിന് കണ്ണുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി പ്രതിനിധികള്‍ കോഴിക്കോട് ജില്ലാ നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടു സീറ്റുകള്‍ അധികം വേണം

രണ്ടു സീറ്റുകള്‍ അധികം വേണം

കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടു സീറ്റുകള്‍ അധികമായി ചോദിച്ചു വാങ്ങണം എന്നാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് മുമ്പില്‍ വച്ച ആവശ്യം. ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, താനൂര്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരാണ് സംസ്ഥാന സമിതിയെ പ്രതിനിധീകരിച്ച് ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഒരു സീറ്റ് വച്ച് മാറണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

കുന്ദമംഗലം തിരിച്ചുവാങ്ങും

കുന്ദമംഗലം തിരിച്ചുവാങ്ങും

മൂന്ന് സീറ്റുകളാണ് ജില്ലാ നേതൃത്വം കാണുന്നത്. വടകര, പേരാമ്പ്ര, ബേപ്പൂര്‍ എന്നിവയാണവ. അതില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ചോദിച്ചു വാങ്ങണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ബാലുശേരി ഇനി വേണ്ട. പകരം നേരത്തെ മുസ്ലിം ലീഗ് മല്‍സരിച്ചിരുന്ന കുന്ദമംഗലം തിരിച്ചുവാങ്ങണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ആരാകണം സ്ഥാനാര്‍ഥികള്‍

ആരാകണം സ്ഥാനാര്‍ഥികള്‍

അധികം കിട്ടുന്ന സീറ്റുകള്‍ കൈവശപ്പെടുത്താന്‍ യൂത്ത് ലീഗ് സമ്മര്‍ദ്ദം തുടങ്ങിക്കഴിഞ്ഞു. യൂത്ത് ലീഗിന് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ വാങ്ങി വീതം വെക്കാമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ കരുതുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം ന്യായമാണ് എന്ന നിലപാടിലാണ് സംസ്ഥാന കമ്മിറ്റി പ്രതിനിധികള്‍.

ഉചിതമായ തീരുമാനം

ഉചിതമായ തീരുമാനം

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനം യുവാക്കളെയാണ് മുസ്ലിം ലീഗ് മല്‍സരിപ്പിച്ചത്. കാലത്തിന്റെ ആവശ്യം മനസിലാക്കിയാണ് മുസ്ലിം ലീഗ് നേതൃത്വം ഓരോ തീരുമാനങ്ങളും എടുത്തത് എന്ന് ജില്ലാ നേതാവ് പ്രതികരിച്ചു. ഉചിതമായ തീരുമാനം പാണക്കാട് ഹൈദരലി തങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സമസ്ത നേതാക്കളുമായി ചര്‍ച്ച

സമസ്ത നേതാക്കളുമായി ചര്‍ച്ച

സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി ഭിന്നത പരിഹരിക്കാന്‍ മുസ്ലിം ലീഗ് ശ്രമം തുടങ്ങിയിട്ടുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പാണക്കാട് എത്തി ചര്‍ച്ച നടത്തി. സമസ്തയുടെ ചില നേതാക്കള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സമസ്ത പ്രസിഡന്റ് പറയുന്നു

സമസ്ത പ്രസിഡന്റ് പറയുന്നു

മുസ്ലിം ലീഗും സമസ്തയും ഒറ്റക്കെട്ടാണ് എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു അകല്‍ച്ചയുമില്ല. മിക്ക ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെടാറുണ്ട്. ആലിക്കുട്ടി മുസ്ല്യാരെ മുസ്ലിം ലീഗ് തടഞ്ഞു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ദേഹാസ്വാസ്ഥ്യം കാരണമാണ് അദ്ദേഹം മടങ്ങിയതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ലീഗിനെ പിന്തുണച്ച് മുരളീധരന്‍

ലീഗിനെ പിന്തുണച്ച് മുരളീധരന്‍

മുസ്ലിം ലീഗിന് അധിക സീറ്റുകള്‍ നല്‍കണമെന്ന് വടകര എംപി കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വീതം വയ്ക്കുമ്പോള്‍ മുസ്ലിം ലീഗിനെ പരിഗണിക്കണമെന്നാണ് മുരളീധരന്‍ പറഞ്ഞത്. മുസ്ലിം ലീഗ് യുഡിഎഫില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുന്നു എന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും വെള്ളാപ്പള്ളി നടേശന്റെയും പ്രസ്താവനക്കിടെയാണ് മുരളീധരന്റെ പ്രതികരണം.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

Kozhikode
English summary
Muslim League demands two more seats in Kozhikode in Kerala Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X