കുഞ്ഞാലിക്കുട്ടി മടങ്ങിയത് വിഷമത്തോടെ... കെഎം ഷാജി പക്ഷത്തിന് നേട്ടം, ഇനി അങ്കം മാര്‍ച്ച് നാലിന്
ഷാജി പക്ഷത്തിനാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായത്. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചവരെ പൂര്‍ണമായും അംഗീകരിച്ചില്ല

കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കെഎം ഷാജി പക്ഷത്തിന് നേട്ടം. പികെ കുഞ്ഞാലിക്കുട്ടി പക്ഷം നിര്‍ദേശിച്ചവരെ അംഗീകരിക്കാതെ ഷാജി പക്ഷം പാനല്‍ അവതരിപ്പിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഏറെ നീണ്ടെങ്കിലും ഫലമുണ്ടായില്ല. ചില അനുനയ നീക്കം കുഞ്ഞാലിക്കുട്ടി നടത്തിയെങ്കിലും ഷാജി പക്ഷം അനങ്ങിയില്ല.
അവസാനം ഷാജിയുടെ പാനലിന് പാണക്കാട് സാദിഖലി തങ്ങളും അനുകൂലമായി രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. വിഷമത്തോടെയാണ് അദ്ദേഹം ലീഗ് ഹൗസില്‍ നിന്ന് മടങ്ങിയതത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

തര്‍ക്കത്തിന് കാരണം
കുറ്റ്യാടി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയെ പ്രസിഡന്റായും സൂപ്പി നരിക്കാട്ടേരിയെ ജനറല്‍ സെക്രട്ടറിയായുമാണ് കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചത്. എന്നാല്‍ എംഎ റസാഖിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ടിടി ഇസ്മാഈലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ഷാജി വിഭാഗവും നിര്‍ദേശിച്ചു. ഇതോടെ തര്‍ക്കം ഉടലെടുത്തു. ചര്‍ച്ചകള്‍ ഏറെ നേരം നീണ്ടു.

ഇതാണ് പുതിയ ഭാരവാഹികള്‍
ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍ എന്നിവരെല്ലാം ഷാജിക്കൊപ്പം നില്‍ക്കുകയും ഷാജിയുടെ പാനലിന് അനുകൂലമായി സാദിഖലി തങ്ങള്‍ രംഗത്തുവരികയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചവരെ മാറ്റി നിര്‍ത്തി. ഒടുവില്‍ എംഎ റസാഖ് പ്രസിഡന്റായി. ഇസ്മാഈല്‍ ജനറല്‍ സെക്രട്ടറിയുമായി. സൂപ്പി നരിക്കാട്ടേരിയെ ട്രഷററായും തിരഞ്ഞെടുത്തു.

അനുനയ നീക്കം ഇങ്ങനെ
അനുനയത്തിന്റെ ഭാഗമായി പാറക്കല്‍ അബ്ദുല്ലയെ പ്രസിഡന്റായും ഇസ്മാഈലിനെ ജനറല്‍ സെക്രട്ടറിയായും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. എംഎ റസാഖ് അടുത്ത കാലത്തായി ഷാജി പക്ഷത്തിനൊപ്പമാണ്. ടിടി ഇസ്മാഈലും ഷാജി പക്ഷം തന്നെ. ഇനി സംസ്ഥാന സമിതി തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. മാര്‍ച്ച് നാലിനാണ് കൗണ്‍സില്‍ യോഗം.

പാറക്കല്‍ അബ്ദുല്ല സംസ്ഥാന തലത്തിലേക്ക്
കഴിഞ്ഞ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു എംഎ റസാഖ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. പിഎസ്സി അംഗമായിരുന്നു ടിടി ഇസ്മാഈല്‍. നേരത്തെ ജില്ലാ ട്രഷറര്‍ ആയിരുന്നു. സൂപ്പി നരിക്കാട്ടേരി നാദാപുരം മണ്ഡലം പ്രസിഡന്റാണ്. ഇനി ഈ പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തണം. അതേസമയം, പാറക്കല്‍ അബ്ദുല്ല സംസ്ഥാന നേതാവാകുമെന്നാണ് സൂചന.

യോഗത്തില്‍ ബഹളം
ജില്ലാ കൗണ്‍സില്‍ യോഗം അല്‍പ്പനേരം ബഹളത്തില്‍ മുങ്ങിയിരുന്നു. നാദാപുരം, വടകര ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് ബഹളം വച്ചത്. ഈ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ മതിയായ പ്രാതിനിധ്യമല്ല എന്നായിരുന്നു ഇവരുടെ നിലപാട്. പരാതികള്‍ പിന്നീട് പരിശോധിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മുതിര്‍ന്ന ഒട്ടേറെ നേതാക്കള്‍ യോഗത്തിന് എത്തിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications