കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് നിന്ന് മുനീര്‍ മാറും, പികെ ഫിറോസിനെ പകരം മത്സരിപ്പിച്ചേക്കും, ലീഗിന്റെ സീറ്റുകള്‍ മാറും!!

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് ഇത്തവണ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അതിന് മുമ്പ് സീറ്റുകളില്‍ മത്സരിച്ചിരുന്നവരെ മാറ്റി പരീക്ഷിക്കാന്‍ കൂടിയാണ് ലീഗ് ഒരുങ്ങുന്നത്. കോഴിക്കോട് സൗത്തില്‍ ഇത്തവണ എംകെ മുനീര്‍ മത്സരിക്കില്ലെന്നാണ് സൂചന. മുനീറിനെതിരെ കടുത്ത ജനവികാരവുമുണ്ട്. അതുകൊണ്ട് നേരത്തെ തന്നെ അദ്ദേഹം മണ്ഡലത്തില്‍ നിന്ന് മാറാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് ഇതിന് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫിറോസിനെ നേരത്തെ കണ്ണൂരില്‍ മത്സരിപ്പിക്കുമെന്നും കരുതിയിരുന്നു.

മുനീര്‍ മാറും

മുനീര്‍ മാറും

കോഴിക്കോട് സൗത്തില്‍ യൂത്ത് ലീഗ് നേതാവായ പികെ ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. മുനീര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇത്. മുനീറിനെ ഇത്തവണ കൊടുവള്ളി മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. മുനീറിനെ കൊടുവള്ളിയില്‍ മത്സരിപ്പിക്കുന്നതിന് കാരണവും ലീഗ് പറയുന്നു. മുനീറിന് സംസ്ഥാനം മുഴുവന്‍ പ്രചാരണത്തിനിറങ്ങേണ്ടത് കൊണ്ട് സൗത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് ലീഗ് പറയുന്നു.

മാറ്റം എന്തിന്

മാറ്റം എന്തിന്

സ്വന്തം മണ്ഡലത്തില്‍ കേന്ദ്രീകരിച്ചില്ലെങ്കില്‍ വിജയ സാധ്യത കുറയുമെന്ന് മുനീര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറ്റുന്നതാണ് ഗുണകരം എന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. ലീഗ് കൊടുവള്ളി വളരെ സേഫ് മണ്ഡലമായിട്ടാണ് കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി കാരാട്ട് റസാഖാണ് കൊടുവള്ളിയില്‍ വിജയിച്ചത്. പക്ഷേ ഇപ്പോഴും ഇത് ലീഗ് കോട്ടയെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ചില്ലറ പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഇവിടെ വന്‍ വിജയം തന്നെ നേടുമെന്നാണ് കരുതുന്നത്.

കൊടുവള്ളി സുരക്ഷിതമാണോ?

കൊടുവള്ളി സുരക്ഷിതമാണോ?

2006ല്‍ പിടിഎ റഹീം, 2016ല്‍ കാരാട്ട് റസാഖ് എന്നീ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇതുവരെ കൊടുവള്ളിയില്‍ വിജയിച്ചിട്ടുള്ളത്. മുസ്ലീം ലീഗ് നേതാക്കളായിരുന്നു ഇവര്‍. ലീഗിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് ഇവരുടെ വിജയത്തിന് സഹായിച്ചത്. അതേസമയം മുനീര്‍ വന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രസക്തിയാവും. സംസ്ഥാന തലത്തില്‍ തല നേതാവായ മുനീറിന് പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭിന്നത മറന്ന് പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, വന്‍ വിജയം തന്നെ ലീഗിന് നേടാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.

സീറ്റ് മാറ്റങ്ങള്‍

സീറ്റ് മാറ്റങ്ങള്‍

കോഴിക്കോട് കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസിന് കിട്ടാകനിയാണ്. ഇത്തവണ കോണ്‍ഗ്രസ് ഈ സീറ്റ് പിടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ലീഗുമായി ധാരണയുണ്ടാക്കി, പ്രധാന മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്തികളെ നിര്‍ത്തി മൂന്ന് സീറ്റുകള്‍ നേടാനാണ് കോണ്‍ഗ്രസ്. ഇവിടെ മൂന്ന് തവണ ലോക്‌സഭയില്‍ ജയിച്ചെങ്കിലും ഒരു എംഎല്‍എ പോലും 15 വര്‍ഷമായി ഇല്ല. തിരുവമ്പാടി മുസ്ലീം ലീഗില്‍ നിന്ന് തിരികെ വാങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

സിദ്ദിഖിന് സാധ്യത

സിദ്ദിഖിന് സാധ്യത

തിരുവമ്പാടിക്ക് പകരം ലീഗിന് ഏത് സീറ്റ് കൊടുക്കുമെന്ന് വ്യക്തമല്ല. ടി സിദ്ദിഖിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനാണ് സാധ്യത. ബാലുശ്ശേരിയിലും മാറ്റമുണ്ടാകും. ലീഗില്‍ നിന്ന് ബാലുശ്ശേരി വാങ്ങി പകരം കുന്ദമംഗം നല്‍കും. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റാണിത്. എന്‍ സുബ്രഹ്മണ്യന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. വടകരയില്‍ നിന്ന് മുല്ലപ്പള്ളി 2009ല്‍ മത്സരിച്ചപ്പോള്‍ കൊയിലാണ്ടി മേഖലയില്‍ നിന്ന് നല്ല ലീഡ് ലഭിച്ചിരുന്നു.

പ്രതീക്ഷ കോണ്‍ഗ്രസിന്

പ്രതീക്ഷ കോണ്‍ഗ്രസിന്

കോഴിക്കോട് പലയിടത്തും ഇത്തവണ നല്ല പ്രകടനം തന്നെ കോണ്‍ഗ്രസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊയിലാണ്ടിയില്‍ കെ മുരളീധരന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ലഭിരുന്നു. കൊയിലാണ്ടി നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് യു രാജീവിന്റെ പേരും പരിഗണനയിലുണ്ട്. 1991 വരെ കോണ്‍ഗ്രസ് മാത്രം വിജയിച്ച കൊയിലാണ്ടിയില്‍ 1996 മുതല്‍ എല്‍ഡിഎഫ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇടയ്ക്ക് ഒരു തവണ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും, 2006 മുതല്‍ കൊയിലാണ്ടിയില്‍ സിപിഎമ്മാണ് വിജയിക്കുന്നത്.

പേരാമ്പ്രയില്‍ മത്സരിക്കുന്നത്

പേരാമ്പ്രയില്‍ മത്സരിക്കുന്നത്

പേരാമ്പ്ര ലീഗ് വേണമെന്ന് ആവശ്യപ്പെട്ട മണ്ഡലമാണ്. പിസി ജോര്‍ജും ഈ മണ്ഡലം വേണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. ജോസഫ് വിഭാഗവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് വിട്ടുകൊടുക്കില്ല. മുല്ലപ്പള്ളി, കെഎം അഭിജിത്ത് എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. മന്ത്രി ടിപി രാമകൃഷ്ണനെതിരെ കടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലേ കോണ്‍ഗ്രസിന് ജയിക്കാനാവൂ. എലത്തൂര്‍ സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. നിജേഷ് അരവിന്ദ്, ബാകൃഷ്ണ കിടാവ് എന്നിവരുടെ പേരുകളാണ് ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്.

Kozhikode
English summary
muslim league leaders mk muneer may change his constituency may contest from koduvalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X