കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി? യുഡിഎഫിന് കരുത്ത് പകരും,തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കുകയാണ് യുഡിഎഫിലെ ഘടകക്ഷികള്‍. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ എത്രയും വേഗം പരിഹാരം കാണാനാണ് മുന്നണി നേതാക്കളുടെ നീക്കം. ജോസിനെ മുന്നണിയിലേക്ക് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കിലും പിജെ ജോസഫ് ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിലാവട്ടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ചുള്ള ആലോചനകള്‍ നേരത്തെ തന്നെ രംഗത്തുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എന്നിവര്‍ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിടുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിലും നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ സജീവമാണ്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റിലായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. മത്സരിച്ച സീറ്റുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ യുഡിഎഫില്‍ മികച്ച നേട്ടം ഉണ്ടാക്കിയത് മുസ്ലിംലീഗായിരുന്നു. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ 24 സീറ്റില്‍ മത്സരിച്ച ലീഗിന് 18 സീറ്റില്‍ വിജയിക്കാന‍് സാധിച്ചു. മുന്നണി കനത്ത തിരിച്ചടി നേരിട്ടപ്പോഴായിരുന്നു ഈ ലീഗിന്‍റെ ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

2021 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ മികച്ച വിജയം കരസ്ഥാമാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുന്നതിനോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ തവനൂര്‍ അടക്കമുള്ള മണ്ഡ‍ലങ്ങളും ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുമെന്നും ലീഗ് കണക്ക് കൂട്ടുന്നു.

ലീഗിന് മാത്രമല്ല

ലീഗിന് മാത്രമല്ല


നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറത്ത് നിന്നുള്ള ലോക്സഭാ അംഗവുമായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മാത്രമല്ല, മുന്നണിക്കും അനുകൂല ഘടകമായി മാറുമെന്നാണ് പ്രതീക്ഷ.

ശക്തി പകരുക

ശക്തി പകരുക


ഇ. ​അ​ഹ​മ്മ​ദി​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ​ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പിലാണ് മലപ്പുറത്ത് നിന്നും കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് 2019 ല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുന്നതിന് തടയിടാന്‍ കോണ്‍ഗ്രസ് നയിക്കുന്ന ചേരിക്ക് ശക്തി പകരുക എന്ന നയത്തിന്‍റെ ഭാഗമായി വീണ്ടും സ്ഥാനാര്‍ത്ഥിയായി.

കണക്ക് കൂട്ടല്‍ തെറ്റിയത്

കണക്ക് കൂട്ടല്‍ തെറ്റിയത്

സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി രണ്ടാമതും ലോക്സഭയിലേക്ക് വിജയിച്ചത്. ബിജെപി ഇതര സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ കുഞ്ഞിലാക്കുട്ടിക്ക് മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിലെത്തിയോടെ ഈ കണക്ക് കൂട്ടലുകള്‍ തെറ്റി.

Recommended Video

cmsvideo
Kerala CM Vijayan flashes iPad to counter allegation of forged signature
കോണ്‍ഗ്രസും

കോണ്‍ഗ്രസും


ഇതോടെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി ഒരുങ്ങുന്നത്. മധ്യപ്രദേശ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് കേരളത്തിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കു‍ഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിന് കോണ്‍ഗ്രസും നിര്‍ബന്ധം പിടിക്കുന്നുണ്ട്.

സജീവം

സജീവം

ദേശീയ തലത്തിലേക്ക് മാറിയപ്പോഴും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങളില്‍ പി.​ജെ. ജോ​സ​ഫ്​ വി​ഭാ​ഗ​ത്തെ കൂ​ടെ നി​ർ​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പങ്ക് വലുതായിരുന്നു. ഇപ്പോള്‍ ജോസിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കും നേതൃത്വപരമായ പങ്കുവഹിക്കുന്നത്.

തുടര്‍ഭരണം ലഭിക്കില്ലെന്ന്

തുടര്‍ഭരണം ലഭിക്കില്ലെന്ന്

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത്
അടക്കമുള്ള വിഷയം പ്രചാരണ ആയുധമാക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന് യുഡിഎഫ് കണക്ക്കൂട്ടുന്നു. വെഞ്ഞാറമുട്ടിലെ ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായത് മാത്രമാണ് ഏക പ്രതിസന്ധി. എന്നാലും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് തന്നെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

ചര്‍ച്ചകളിലേക്ക്

ചര്‍ച്ചകളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെയായിരിക്കും യുഡിഎഫ് നിയമസഭാ തെരഞ്ഞടുപ്പിന്‍റെ സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടക്കുക. കോണ്‍ഗ്രസിന് ഏതായാലും തനിച്ച് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ലീഗിന് വിലപേശല്‍ ശക്തി വര്‍ധിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ളവ ചോദിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

വേങ്ങര

വേങ്ങര


എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെ 5 മന്ത്രിസ്ഥാനം തന്നെയാവും പാര്‍ട്ടി ആവശ്യപ്പെടുക. കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന ആവശ്യം മുസ്ലിം ലീഗില്‍ ഉയര്‍ന്ന് വരുന്നതിന് സാധ്യതയുണ്ട്. വേങ്ങര തന്നെയാവും കുഞ്ഞാലിക്കുട്ടി മത്സരിക്കാന‍് തിരഞ്ഞെടുക്കുക. അതേസമയം മറുവശത്ത് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവില്‍ അതൃപ്തിയുള്ള വിഭാഗവും പാര്‍ട്ടിയിലുണ്ട്.

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

Kozhikode
English summary
muslim league leader pk kunhalikutty may returning to state politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X