കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയുടെ കോഴിക്കോട്ടെ വീടിന് 1.60 കോടി; കണ്ണൂരിലേത് 28 ലക്ഷം... അനധികൃത നിര്‍മാണം

Google Oneindia Malayalam News

കോഴിക്കോട്/കണ്ണൂര്‍: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളുടെ വിവരങ്ങള്‍ അധികൃതര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് കൈമാറി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് മതിപ്പുവില 1.60 കോടി രൂപയാണ്. കണ്ണൂര്‍ ചാലാട് മണിലിലെ വീടിന് 28 ലക്ഷം രൂപയും. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് കോര്‍പറേഷന്‍ അധികൃതര്‍ വിവരങ്ങള്‍ കൈമാറിയത്. മുഴുവന്‍ വിവരങ്ങളും ഇഡിക്ക് കൈമാറി എന്ന് ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എഎം ജയന്‍ അറിയിച്ചു.

k

മൂന്ന് നിലകളിലായാണ് കോഴിക്കോട്ടെ വീട്. ഇതില്‍ അനധികൃത നിര്‍മാണം നടന്നിട്ടുണ്ട്. അനുമതി നല്‍കിയതിനേക്കാള്‍ കൂടിയ അളവിലാണ് വീട് നിര്‍മിച്ചത്. 3200 ചതുരശ്ര അടിയിലുള്ള വീടിനാണ് ഷാജി അപേക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം നടന്നത് 5450 ചതുരശ്ര അടിയിലാണ്. ഒന്നാം നിലയില്‍ ചില ഭാഗങ്ങളിലും മൂന്നാം നില പൂര്‍ണമായും അനധികൃതമായിട്ടാണ് നിര്‍മിച്ചത് എന്നാണ് വിവരം. കണ്ണൂരിലെ വീടിന് ചിറക്കല്‍ പഞ്ചായത്താണ് മതിപ്പ് വില നിശ്ചയിച്ചത്. 2035 ചതുരശ്ര അടിയിലുള്ള വീടിനാണ് അപേക്ഷ നല്‍കിയിരുന്നത്. അതുപോലെയാണ് നിര്‍മിച്ചതും. ക്രമവിരുദ്ധമായി ഒന്നും കണ്ണൂരിലെ വീട് നിര്‍മാണത്തില്‍ കണ്ടെത്തിയിട്ടില്ല. രണ്ടു വീടിനും ചേര്‍ത്ത് 2 കോടിയോളം രൂപയാണ് ചെലഴിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്റെ പരാതിയോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. തുടര്‍ന്നാണ് ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഇഡി ആരംഭിച്ചത്. വീട് അളക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

നവംബര്‍ 10ന് ഷാജി ഇഡിക്ക് മുമ്പാകെ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അത് കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണുമല്ലോ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീട് നിര്‍മാണത്തില്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും ഷാജി അവകാശപ്പെട്ടിരുന്നു. പിഴ അടച്ച് അനധികൃത നിര്‍മാണം ക്രമപ്പെടുത്താമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരും പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണംകോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

Kozhikode
English summary
Muslim League MLA KM Shaji House worth 1.60 crore; Says Kozhikode Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X