കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എഫ്‌ഐയുടെ ബിരിയാണി വിവാദം; എംഎസ്എഫ് സമ്മേളനത്തില്‍ ട്രോളി കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: പ്രതിസന്ധികള്‍ തരണം ചെയ്ത് കുതിച്ചെത്തിയ സമൂഹമാണ് എന്റെ മുന്നിലുള്ളതെന്ന് മുസ്ലിം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി. വേരറിയുന്ന ശിഖിരങ്ങളാകുക എന്ന തലക്കെട്ടില്‍ എംഎസ്എഫ് കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കളും കായ്ക്കളുമെല്ലാം വിളയിച്ചെടുക്കാന്‍ ഒരുങ്ങി വന്ന തലമുറയുടെ ആരവമാണ് ഈ ഹാളില്‍ കേള്‍ക്കുന്നതെന്നും അല്ലാതെ ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് വന്നവരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് എസ്എഫ്‌ഐ പരിപാടിക്ക് ബിരിയാണി വാങ്ങിത്താരാമെന്ന് പറഞ്ഞ് കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി എന്ന വിവാദം നിലനില്‍ക്കവെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍.

-

മാധ്യമങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞങ്ങളോളം ഫലങ്ങള്‍ വിളയിച്ച, പ്രവര്‍ത്തനത്തിന്റെ റിസള്‍ട്ടുണ്ടാക്കിയ, തലമുറയുടെ ചിത്രം മാറ്റിയ, വിദ്യാസമ്പന്നരാക്കിയ, സാങ്കേതിക വിദ്യ പകര്‍ന്നുകൊടുത്ത, ആധുനിക ജീവിതത്തിന് സജ്ജരാക്കുന്ന സംഘടനാ പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടി മുസ്ലിം ലീഗല്ലാതെ രാജ്യത്ത് വേറെ കാണിച്ചു തരാമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക്; പുതിയ പദ്ധതിയുമായി പാര്‍ട്ടി... മോദിയുടെ നിര്‍ദേശംമുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക്; പുതിയ പദ്ധതിയുമായി പാര്‍ട്ടി... മോദിയുടെ നിര്‍ദേശം

ഞങ്ങളുടെ രീതി എപ്പോഴും വ്യത്യസ്തമാകും. സിഎച്ച് മുഹമ്മദ് കോയ സാഹിബ് പഠിക്കണം എന്ന മുദ്രവാക്യമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. മുഖ്യധാര പാര്‍ട്ടികളുടെ മുദ്രാവാക്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്. അന്നത്തെ പ്രധാന വിദ്യാര്‍ഥി സംഘടനയുടെ മുദ്രാവാക്യം പഠിപ്പ് മുടക്കണം എന്നായിരുന്നു. അക്രമവും സമരവും പഠിപ്പ് മുടക്കലും ബസിന് കല്ലെറിയലുമൊക്കെയാണ് മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ ചെയ്തിരുന്നതെങ്കില്‍ പഠിക്കണം എന്നാണ് സിഎച്ച് നിര്‍ദേശിച്ചത്. ഒരു സമുദായത്തോട് മാത്രമല്ല സിഎച്ച് സംസാരിച്ചത്. പിന്നാക്ക സമൂഹങ്ങളോട് മൊത്തമായിട്ടായിരുന്നു. ഒബിസി എന്ന വാക്ക് പോലും അങ്ങനെയാണ് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kozhikode
English summary
MUslim League MLA PK Kunhalikutty Speech in MSF Kozhikode Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X