Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി യോഗി ആദിത്യനാഥിനൊപ്പം; പുഞ്ചിരിച്ച ഫോട്ടോ, സിഎച്ച് ഇബ്രാഹിം പറയുന്നത്

കോഴിക്കോട്: മുസ്ലിം ലീഗ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലാണ് അധികം മല്‍സരിക്കുന്നത്. 2016ല്‍ 24 സീറ്റില്‍ മല്‍സരിച്ച ലീഗ് ഇത്തവണ 27 സീറ്റില്‍ മല്‍സരിക്കുന്നു. അധികം കിട്ടിയ സീറ്റുകളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പാണക്കാട് ഹൈദരലി തങ്ങളാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ വ്യവസായിയായ സിഎച്ച് ഇബ്രാഹീമാണ് പേരാമ്പ്രയില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുന്നത്. അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായി. മറുപടിയുമായി സ്ഥാനര്‍ഥിയും രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

പ്രാദേശിക നേതാക്കളെ തള്ളി

പ്രാദേശിക നേതാക്കളെ തള്ളി

പ്രാദേശികമായി സജീവ രാഷ്ട്രീയത്തിലുള്ള പല മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളുടെ പേര് പേരാമ്പ്രയില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ സിഎച്ച് ഇബ്രാഹീമിനെ മല്‍സരിപ്പിക്കാം എന്നാണ് ഒടുവില്‍ തീരുമാനം വന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാണക്കാട് തങ്ങളും.

മുസ്ലിം ലീഗിന്റെ ബാനറില്‍ അല്ല

മുസ്ലിം ലീഗിന്റെ ബാനറില്‍ അല്ല

യുഡിഎഫ് സ്വതന്ത്രനായിട്ടാണ് സിഎച്ച് ഇബ്രാഹിം മല്‍സരിക്കുന്നത്. എന്നാല്‍ മുസ്ലിം ലീഗിന്റെ സീറ്റാണ്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് മുസ്ലിം ലീഗാണ്. പ്രഖ്യാപിച്ചത് ഹൈദരലി തങ്ങളും. അപ്പോള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തന്നെയല്ലേ എന്നാണ് വിമര്‍ശകരുടെ മറുചോദ്യം.

യോഗിക്കൊപ്പം നില്‍ക്കുന്ന ചിത്രം

യോഗിക്കൊപ്പം നില്‍ക്കുന്ന ചിത്രം

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ തന്നെ സീറ്റ് വിറ്റു എന്ന പ്രചാരണമുണ്ടായി. ഈ വിവാദം ശമിക്കവെയാണ് അടുത്ത വിവാദം. സിഎച്ച് ഇബ്രാഹിം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ജനം മനസിലാക്കും

ജനം മനസിലാക്കും

രാഷ്ട്രീയ ശത്രുക്കളാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്ന് ചില മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ഥിയെ മോശക്കാരനാക്കാനാണ് നീക്കമെന്നും അതുവഴി നേട്ടം കൊയ്യാനുമാണ് അവരുടെ താല്‍പ്പര്യം. എന്നാല്‍ യാഥാര്‍ഥ്യം ജനങ്ങള്‍ മനസിലാക്കുമെന്നും നേതാക്കള്‍ പറയുന്നു.

മഹാരാഷ്ട്രയിലെ വ്യവസായി

മഹാരാഷ്ട്രയിലെ വ്യവസായി

മഹാരാഷ്ട്രയില്‍ വ്യവസായിയായ സിഎച്ച് ഇബ്രാഹിം കടയങ്ങാട് സ്വദേശിയാണ്. മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഇദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ അണികളില്‍ ഒരു വിഭാഗത്തിനിടയില്‍ അമര്‍ഷം പുകയവെയാണ് പുതിയ ഫോട്ടോ വിവാദം.

പേരാമ്പ്ര സീറ്റ് വിറ്റു

പേരാമ്പ്ര സീറ്റ് വിറ്റു

യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പേരാമ്പ്ര സീറ്റ് വിറ്റു എന്ന വികാരമാണ് കൂടുതല്‍ അണികളും ഉയര്‍ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ വേളയില്‍ സിപിഎം അണികളുടെ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. സമാനമായ പ്രതിഷേധം ഉയരണമെന്നാണ് ലീഗിലെ ചിലര്‍ പറയുന്നത്.

സിഎച്ച് ഇബ്രാഹീം പറയുന്നത്

സിഎച്ച് ഇബ്രാഹീം പറയുന്നത്

എല്ലാ പാര്‍ട്ടി നേതാക്കളുമായും തനിക്ക് ബന്ധമുണ്ട്. താന്‍ യുഡിഎഫ് സ്വതന്ത്രനാണ്. യോഗിക്കൊപ്പം നില്‍ക്കുന്ന ചിത്രം വിവാദമാക്കേണ്ടതില്ല. യുപിയില്‍ പ്രവാസി ഭാരതീയ ദിവസ് നടന്നപ്പോള്‍ സംഘാടകന്‍ യോഗിയായിരുന്നു. അന്നെടുത്ത ചിത്രമാണ്. സിപിഎം നേതാക്കളുമായും ബന്ധമുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണത് എന്നും സിഎച്ച് ഇബ്രാഹീം പറയുന്നു.

ഇഷ ഗുപ്തയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+